ന്യൂദല്‍ഹി : വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ശ്രേണികളിലായി നടത്തിയ ശ്രീനാരായണ കേന്ദ്രയുടെ വാര്‍ഷിക ഉപന്യാസ രചനാ മത്സരത്തില്‍ അഞ്ഞൂറില്‍പ്പരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്കുള്ള ഡോ. എം.ആര്. ബാബുറാം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി വികാസ്പുരി കേരള സ്കൂള്‍ കരസ്ഥമാക്കി.
ഏഴു സ്കൂളുകളിലായി നടന്ന മത്സരങ്ങളില്‍ വികാസ്പുരി കേരള സ്കൂളിലെ ചടങ്ങിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ജയന്തി ആര് ചന്ദ്രന്, ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റ് ജി. ശിവശങ്കരന്, ട്രഷറര്‍ കെ. സുന്ദരേശന്, എസ്എന്‍ഡിപി ദല്‍ഹി യൂണിയന് ബോര്‍ഡ് അംഗം പ്രകാശ്, എ.ആര്. സോമന്, എസ്എന്‍ഡിപി വികാസ്പുരി ശാഖ സെക്രട്ടറി സിജു എന്നിവരുടെ സാന്നിധ്യത്തില്‍ സ്കൂള്‍ മാനേജര്‍ രാജശേഖരന് നായര്‍ ഉദ്ഘാടനം ചെയ്തു.
കാനിംഗ് റോഡ് കേരള സ്കൂളിലെ മത്സരങ്ങള്‍ പ്രിന്‍സിപ്പാള്‍ ഹരികുമാര്‍, ശ്രീനാരായണ കേന്ദ്രയുടെ ജനറല്‍ സെക്രട്ടറി എന്‍. ജയദേവന് എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്ര പ്രസിഡന്റ് എന്‍ അശോകന് ഉദ്ഘാടനം ചെയ്തു. മയൂര്‍ വിഹാര്‍ ഫേസ്-3 കേരളാ സ്കൂളിലെ ചടങ്ങുകള്‍, എംഎല് ഭോജന്, ബിന്ദു ലാല്‍ജി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പാള്‍ ലത നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആന്ധ്രാ സ്കൂളിലും സര്‍വോദയ സ്കൂളിലും ദല്‍ഹി മലയാളി അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി സി ചന്ദ്രന്, ജി. തുളസീധരന്‍, എം. പ്രകാശ്, വിനോദ് കല്ലേത്ത്, ബിനു ഒ.എം. എന്നിവരോടൊപ്പം നിര്‍വാഹക സമിതി അംഗം കെ.എന്‍. കുമാരന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിസ്ഡം പബ്ലിക് സ്കൂളില്‍ പ്രിന്‍സിപ്പാള്‍ കെപിഎച്ച് ആചാരി മത്സരം ഉദ്ഘാടനം ചെയ്തു. വാസവന് കുന്നപ്പറ്റാ, ബിപിഡി കേരളയുടെ അനില്‍ ടി.കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ശ്രീനാരായണ കേന്ദ്രയില്‍ ത്രിഫ്ട് ആന്‍ഡ് ക്രെഡിറ്റ് സൊസൈറ്റി സെക്രട്ടറി വി.കെ. ബാലന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ്, സി കൃഷ്ണകുമാര്‍, സുരേഷ് വി.എസ്. എന്നിവരും ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കാളികളായി.
ഉപന്യാസ മത്സരത്തില്‍ ലഭിച്ച രചനകളുടെ മൂല്യനിര്‍ണയത്തിനു ശേഷം വിജയികളെ പ്രഖ്യാപിക്കുന്നതാണ്. ദ്വാരക ശ്രീനാരായണ കേന്ദ്രയില്‍ സെപ്തംബര്‍ 10-നു നടക്കുന്ന നൂറ്റി അറുപത്തെട്ടാമത് ഗുരുദേവ ജയന്തി ആഘോഷങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ശ്രീനാരായണ കേന്ദ്ര ജനറല്‍ സെക്രട്ടറി എന്‍. ജയദേവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: