തിരുവനന്തപുരം : തന്നെ ആക്രമിച്ചവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചരിത്ര കോണ്‍ഗ്രസ്സിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്ഫാന് ഹബീബിനെതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്ന ഉറപ്പിലാണ് ഇര്ഫാന് ഹബീബ് പ്രതിഷേധിച്ചത്. ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു സംഭവം നടക്കില്ലായിരുന്നു. അക്രമിയെ സംരക്ഷിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. തന്നെ ആക്രമിക്കാന്‍ കൂട്ടു നിന്നതിന് പ്രതിഫലമായാണ് സര്‍ക്കാര്‍ കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടന്നിട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസവും ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശനം ഉന്നയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വിസിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ദല്‍ഹിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.
ചരിത്ര കോണ്‍ഗ്രസിലെ ആക്രമണശ്രമത്തിന് പിന്നാലെ ഗവര്‍ണറുടെ ഓഫീസ് വിസിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. താന്‍ സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി. ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാം.. സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു
അതേസമയം ഇര്ഫാന് ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്ഫാന് ഹബീബിന്റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ദല്‍ഹിയില്‍ ഗൂഢാലോചന നടത്തിയത് മുന്‍പേ അറിഞ്ഞിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ വിസിയും പങ്കാളിയാണ്. കേരളത്തില്‍ എഫ്ബി പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: