ന്യൂദല്‍ഹി: ഗുരുഗ്രാമിലെ എല്ലാ ഇറച്ചിക്കടകളും അറവുശാലകളും ഇന്നു മുതല്‍ ഒമ്പതു ദിവസം അടച്ചിടാന്‍ ഉത്തരവ്. ജൈനമത ആഘോഷമായ ‘പര്യൂഷന്‍ പര്‍വ്’ പ്രമാണിച്ച് സെപ്റ്റംബര്‍ 1 വരെയാണ്
ഗുരുഗ്രാം പ്രദേശത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എല്ലാ ഇറച്ചിക്കടകളും അറവുശാലകളും അടച്ചിടുന്നത്. അതേസമയം, നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പായ്ക്ക് ചെയ്ത ശീതീകരിച്ച ഇറച്ചി വില്‍ക്കുന്നതിന് നിരോധനം ബാധകമല്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മാംസ വില്‍പ്പന നിരോധനത്തെക്കുറിച്ച് അറിയിക്കാന്‍ ഉടന്‍ കട ഉടമകളുടെ യോഗം വിളിക്കുമെന്ന് ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ്പാല്‍ യാദവ് പറഞ്ഞു.അതേസമയം, ഒമ്പത് ദിവസത്തേക്ക് കടകള്‍ അടച്ചിട്ടാല്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന് നഗരത്തിലെ നിരവധി ഇറച്ചിക്കട ഉടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: