പാലക്കാട് : അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട പ്രതികള്‍ക്കായി തെരച്ചിലില്‍. അടുത്തിടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയകത്. ഇതോടെ ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയതോടെയാണ് 12 പ്രതികളില്‍ ഒമ്പത് പേരും ഒളിവിലാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കായി ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ തീരുമാനം.
കോടതി ഉത്തരവിനെ തുടര്‍ന്ന് പന്ത്രണ്ട് പ്രതികളില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍ ആിട്ടുണ്ട്. രണ്ടാംപ്രതി മരയ്‌ക്കാര്‍, മൂന്നാംപ്രതി പി.സി. ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി.രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി. ജൈജു മോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി പി.പി.സജീവ് ,പതിനാറാം പ്രതി വി.മുനീര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്.
അതിനിടെ മധു വധക്കേസിലെ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. വിസ്തരിക്കാനുള്ള സാക്ഷികളില്‍ പലരേയും പ്രതികള്‍ നേരത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തിരുന്നു. ഇതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: