ക്രെംലിന്: പുടിന്റെ അടുത്ത സുഹൃത്തും പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അലക്സാണ്ടര്‍ ഡുഗിന്റെ മകള്‍ 29കാരി ഡാരിയ ഡുഗിനയെ വധിച്ചത് ഉക്രൈന്റെ ക്രൂരമായ കുറ്റമാണെന്ന് വ്ളാഡിമിര്‍ പുടിന്. കാര്‍ബോംബ് ഉപയോഗിച്ച് ഉക്രൈന് സ്വദേശിനിയാണ് റഷ്യയുടെ മണ്ണില്‍ വെച്ച് തന്നെ ദര്യ ഡുഗിനയെ വധിച്ചതെന്ന് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സി ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് (എഫ് എസ് ബി) വെളിപ്പെടുത്തിയിരുന്നു.
മൗനം വെടിഞ്ഞ് തിങ്കളാഴ്ച പുടിന് ഉക്രൈനെ വിമര്‍ശിച്ചിരുന്നു. ഒപ്പം ഡുഗിനയുടെ മരണത്തില്‍ അദ്ദേഹം വ്യക്തിപരമായി ദുഖം രേഖപ്പെടുത്തുകയും ചെയ്തു. റഷ്യന്‍ ഹൃദയമുള്ള കഴിവുള്ള മിടുക്കിയായ വ്യക്തിയായിരുന്ന ഡുഗിനയെന്നും പുടിന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ ദേശസ്നേഹി എന്ന് കര്‍മ്മം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഡുഗിനയെന്നും അവര്‍ മാധ്യമപ്രവര്‍ത്തകയും ശാസ്ത്രജ്ഞയും എല്ലാം ആണെന്നും പുടിന് പറഞ്ഞു. ഇതോടെ ഉക്രൈന് നടുങ്ങിയിരിക്കുകയാണ്. റഷ്യ ഒരു പക്ഷെ വലിയൊരു ആക്രമണം നടത്തിയേക്കുമോ എന്ന് ഭയന്ന് ആഗസ്ത് 24ന് നടത്തേണ്ടിയിരുന്ന സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കിയിരിക്കുകയാണ്.
ദര്യ ഡുഗിനയുടെ കൂട്ടുകാരിയായി ഒരു വര്‍ഷത്തിലേറെയായി ഉക്രൈന് കാരി വനിതയാണ് ഈ കാര്‍ബോംബ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യയുടെ രഹസ്യ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. വാസ്തവത്തില്‍ പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുന്ന അലക്സാണ്ടര്‍ ഡുഗിനെ വധിക്കാനായിരുന്നു പദ്ധതി. ഇദ്ദേഹത്തിന്റെ കാറിലാണ് ബോംബ് വെച്ചത്. എന്നാല്‍ അവസാന നിമിഷം മകള്‍ മാത്രം ഈ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അലക്സാണ്ടര്‍ ഡുഗിന് അവസാന നിമിഷം മറ്റൊരു വാഹനത്തിലേക്ക് മാറി യാത്ര ചെയ്തതിനാല്‍ രക്ഷപ്പെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉക്രൈന്‍കാരി രക്ഷപ്പെട്ടതായും റഷ്യയുടെ രഹസ്യ ഏജന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: