ഗുവാഹത്തി: വിദേശത്ത് നിന്നും അസമില്‍ എത്തുന്ന ഇമാമാരുടെ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍ ഉടന്‍ ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഭീകര ശൃംഖല വളര്‍ത്താന്‍ ബംഗ്ലദേശില്‍ നിന്നും നുഴഞ്ഞുകയറിയ രണ്ട് പേര് ഇമാമുമാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ഏതെങ്കിലും പള്ളികളില്‍ ഇമാമായി സേവനമനുഷ്ഠിക്കാന്‍ പരിയമില്ലാത്ത ആരെങ്കിലും എത്തിയാല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അസംസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് ശരിയായ ഇമാമാണെന്ന് കണ്ടെത്തിയാല്‍ പൊലീസ് അവരുടെ പേര് രേഖപ്പെടുത്തും. അത്തരക്കാരെ മാത്രമേ ജനങ്ങള്‍ക്ക് വിളിക്കാനാവൂ. – അസം മുഖ്യമന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം അസമിലെ ടിന്കോണിയ ശാന്തിപൂര്‍ മസ്ജിദില്‍ നിന്നും അറസ്റ്റ് ചെയ്ത അബ്ദുസ് ശോഭഹാന് (43), ജലാലുദ്ദീന്‍ ഷേഖ് (49) എന്നിവര്‍ ബംഗ്ലാദേശിലന് നിന്നുള്ള ഇമാമുമാരാണ്. അല്‍ ക്വെയ്ദ ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഇവര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: