ന്യൂദല്‍ഹി: ആംആദ്മിയുടെ ദല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച പുതിയ മദ്യനയത്തില്‍ കോടികളുടെ അഴിമതിയുള്ളതായി സിബി ഐ കണ്ടെത്തിയതോടെ ആം ആദ്മിയുടെ എക്സൈസ് മന്ത്രി മനീഷ് സിസോദിയയെ വേട്ടയാടുകയാണ് ബിജെപിയെന്ന് ആരോപിക്കുകയാണ് പ്രതിപക്ഷപാര്‍ട്ടികള്‍. ഇതിന്റെ തുടര്‍ച്ചയായി മനീഷ് സിസോദിയയ്ക്ക് ഈ വര്‍ഷത്തെ ഭാരതരത്ന പുരസ്കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് ആം ആദ്മി പാര്‍ട്ടി.
ഇദ്ദേഹത്തിന് ചിലപ്പോള്‍ അഴിമതിക്കുള്ള സ്വര്‍ണ്ണമെഡല്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയുടെ പ്രതികരണം. സത്യം തുറന്നുകാട്ടുന്നതില്‍ വിഷമമില്ലാത്ത ഒരു പാര്‍ട്ടി എന്തിനാണ് സിബി ഐ അന്വേഷിക്കുമ്പോള്‍ ഭയപ്പെടുന്നതെന്നും ഷെഹ് സാദ് പൂനവാല ചോദിച്ചു.
സിസോദിയയ്ക്ക് ബിജെപി അംഗത്വം വാഗ്ദാനം ചെയ്തതായി ആം ആദ്മി പാര്‍ട്ടി തിങ്കളാഴ്ച ആരോപിച്ചിരുന്നു. എന്നാല്‍ ആരാണ് ഇവര്‍ക്ക് അംഗത്വം വാഗ്ദാനം ചെയ്തതെന്ന് വെളിപ്പെടുത്താന്‍ ഷെഹ്സാദ് പൂനവാല വെല്ലുവിളിച്ചു. ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് ആം ആദ്മി നേതാക്കളെന്നും ഷെഹ് സാദ് പൂനവാല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: