ന്യൂദല്‍ഹി:ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിലെ എക്സൈസ് മന്ത്രി മനീഷ് സിസോദിയ നടത്തിയ കോടികളുടെ തിരിമറിയില്‍ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിത ഇടനിലക്കാരിയായിരുന്നെന്ന് ബിജെപി.
മദ്യമാഫിയയുടെയും കെസിആര്‍ എന്നറിയപ്പെടുന്ന തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ കോടികളുടെ അഴിമതി നിറഞ്ഞ മദ്യനയം രൂപപ്പെടുത്തിയതെന്ന് ബിജെപി എംപി പര്‍വേഷ് വര്‍മ്മ ആരോപിച്ചു. ഈ ഇടപാടില്‍ മന്ത്രി മനീഷ് സിസോദിയയ്ക്കും മദ്യമാഫിയയ്ക്കും ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു കെസിആറിന്റെ മകള്‍ കെ. കവിത.
ദല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു മദ്യനയം രൂപപ്പെടുത്താനുള്ള യോഗം ചേര്‍ന്നത്. ഇതില്‍ കെസിആറിന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചിരുന്നതായി പര്‍വേഷ് വര്‍മ്മയും മുന്‍ ദല്‍ഹി ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സയും ആരോപിച്ചു. ഈ മദ്യനയം ഏകദേശം 800 കോടിയുടെ തിരിമറിക്ക് വഴിവെച്ചെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
തന്റെ കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമെന്നും കവിത ആരോപിച്ചു. ആരോപണം ഉന്നയിച്ച ബിജെപി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കിയിരിക്കുകയാണ് കെ.കവിത. കെ. കവിത 2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിന്നെങ്കിലും തോറ്റിരുന്നു. പിന്നീട് കെസിആര്‍ മകളെ നിയമസഭാ കൗണ്‍സിലില്‍ അംഗമായി നാമനിര്‍ദേശം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: