തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ തോക്കുചൂണ്ടി മോഷണം നടത്താന്‍ ശ്രമം. ഇടപ്പഴഞ്ഞിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
ഉച്ചയ്ക്കു രണ്ടരയോടെയാണ് ഹൗസിങ് കോളനിയിലെ അടഞ്ഞുകിടന്ന വീട് രണ്ടുപേര്‍ കുത്തി തുറക്കാന്‍ ശ്രമിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവരോട് കാര്യം തിരക്കിയെങ്കിലും മറുപടി പറയാതെ ഇരുവരും സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ അയല്‍ക്കാരിലൊരാള്‍ സ്കൂട്ടറിന്റെ താക്കോല്‍ ഊരിയെടുത്തു. ഉടന്‍ തന്നെ മോഷ്ടാക്കളിലൊരാള് ബാഗില്‍ നിന്ന് തോക്കെടുത്ത് അയല്‍ക്കാരെ ഭീഷണിപ്പെടുത്തി. ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.
അതിനുശേഷം ഇടപ്പഴഞ്ഞിയില്‍ നിന്ന് നഗരത്തിലെ ഒരു സ്പെയര്‍ പാര്‍ട്സ് കടയിലേക്കാണ് രണ്ടുപേരും എത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിന് നേരേയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ടിടിസിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഇടങ്ങളിലും ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: