Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പത്മ പുരസ്‌കാരങ്ങള്‍ 2023നുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15വരെ

വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ പുരസ്‌കാരത്തിന് അര്‍ഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 02:09 pm IST
inIndia

ന്യൂദല്‍ഹി: 2023ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ എന്നിവ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നത് 2022 മെയ് ഒന്നിനാണ് ആരംഭിച്ചത്. നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15 ആണ്. പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ രാഷ്‌ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ പത്മപുരസ്‌കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നാണ്. 1954ല്‍ ആരംഭിച്ച ഈ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. ‘വിശിഷ്ട പ്രവര്‍ത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, ആരോഗ്യ രംഗം, സാമൂഹിക പ്രവര്‍ത്തനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, പൊതു സേവനം, വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും/ശാഖകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം എന്നിവയ്‌ക്കാണ് പുരസ്‌കാരം നല്‍കുന്നത്. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ പുരസ്‌കാരത്തിന് അര്‍ഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

പത്മ അവാര്‍ഡുകള്‍ ‘ജനങ്ങളുടെ പത്മ’ ആക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ എല്ലാ പൗരന്മാരും സ്വയംനാമനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങള്‍, പട്ടികജാതിപട്ടികവര്‍ഗക്കാര്‍, ദിവ്യാംഗങ്ങള്‍, സമൂഹത്തിന് നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാന്‍ അര്‍ഹരായ കഴിവുള്ള വ്യക്തികളെ തിരിച്ചറിയാന്‍ യോജിച്ച ശ്രമങ്ങള്‍ നടത്തണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മേല്‍പ്പറഞ്ഞ പോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്‍ദ്ദേശങ്ങളില്‍/ശുപാര്‍ശകളില്‍ അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്‍ശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്‍പ്പെടുത്തണം.

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (mha.gov.in) ‘അവാര്‍ഡുകളും മെഡലുകളും’ എന്ന ശീര്‍ഷകത്തില്‍ ലഭ്യമാണ്. padmaawards.gov.in എന്ന പത്മ അവാര്‍ഡ് പോര്‍ട്ടലിലും വിവരങ്ങള്‍ ലഭ്യമാണ്. ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍പത്മ പുരസ്‌കാരങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.