തൃശൂര്‍: നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒമ്പതു ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. തൃശൂര്‍ നഗരത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവമാര്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യ മിന്നല്‍ പരിശോധനക്ക് ഉത്തരവിട്ടത്.
തൃശൂര്‍ എസിപി കെ.കെ. സജീവ്, ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി. ലാല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തന് നഗര്‍, വടക്കേച്ചിറ ബസ് സ്റ്റാന്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഒമ്പതു ബസ് ഡ്രൈവമാര്‍ പിടിയിലായത്. ഇവരെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
സ്വകാര്യ ബസ് ഡ്രൈവമാര്‍ മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ബസ് ഓടിക്കുന്നു എന്ന പരാതികള്‍ വ്യാപകമാണ്. സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ മത്സരയോട്ടവും, ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പതിവാണ്. സ്വകാര്യബസ്സുകളുടെ അമിതവേഗതയും, െ്രെഡവര്‍മാരുടെ അജാഗ്രതയും മൂലമുണ്ടാകുന്ന അപകടങ്ങളും ഏറിവരികയാണ്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിന്റെ ചില്ലുകള്‍ മറ്റൊരു ബസ്സിലെ ജീവനക്കാരന് തല്ലിയുടച്ച സംഭവവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. തൃശൂര്‍ നഗരത്തില്‍ തുടങ്ങിവെച്ച മിന്നല്‍ പരിശോധന വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലേക്കും, റോഡുകളിലേക്കും വ്യാപിപ്പിക്കും.
അറസ്റ്റിലായവര്‍:
- അനൂപ് (33), കൈപറമ്പില്‍ വീട്, കിഴൂര്‍ ദേശം, കുന്ദംകുളം
- സബിന്‍ (40), മോങ്കാട്ടുക്കര വീട്, ചെമ്മാപ്പിള്ളി ദേശം, താന്യം
- ഗോകുല്‍ (34) കളപുരപറമ്പില്‍ വീട്, കുന്നത്തങ്ങാടി, വെളുത്തൂര്‍
- കിഷോര്‍ തോമസ്സ് (38) തെക്കനത്ത് വീട്, പുറനാട്ടുക്കര ദേശം
- റിയാസ് (36) കെ.കെ.പി വീട്ടില്‍, ഫാറോക്ക് ദേശം, കോഴിക്കോട്
- സുധീര്‍ (48) ചീരോത്ത് വീട്, വെട്ടുക്കാട് ദേശം, പുത്തൂര്‍
- ജോര്‍ജ്ജ് (50) ഉള്ളാട്ടുകുടിയില്‍ വീട്, കൊരന്‍ചിറ, മണലിത്തറ ദേശം
- വിപിന്‍ (32) വടക്കിട്ടി വീട്, കടലാശ്ശേരി ദേശം, അട്ടപ്പിള്ളി തൃശ്ശൂര്‍
- സുഭാഷ് (33), കാട്ടൂര്‍ വീട്, നന്തിപുലം ദേശം, അട്ടപ്പിള്ളി, തൃശ്ശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: