Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍: പോലീസും സര്‍ക്കാരും വിശദീകരിക്കേണ്ടിവരും; മുഖ്യമന്ത്രിയെ ‘ആക്രമിച്ച’വര്‍ക്കെതിരേ കേസെടുത്തത് പരാതിയില്ലാതെ

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസ്. ആ കേസ് എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം പരാതി നല്‍കിയിട്ടല്ല. 'എന്നെ കൊല്ലാന്‍ ശ്രമിച്ചു'വെന്ന് പിണറായി വിജയന്‍ ഇതുവരെ പറഞ്ഞിട്ടുമില്ല.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 22, 2022, 11:58 am IST
in Kerala

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കാമെങ്കില്‍, അവര്‍ക്കെതിരെ വധശ്രമത്തിന് മാത്രമല്ല, യുഎപിഎ വകുപ്പുകള്‍ ചുമത്താമോ എന്ന് ആലോചിക്കാമെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരേ കേസെടുക്കാന്‍ കേരള പോലീസ് എന്തിന് രണ്ടാമതാലോചിക്കണം. സംസ്ഥാന ഗവര്‍ണര്‍ക്കെതിരേ അതിക്രമത്തിന് ശ്രമമുണ്ടായിട്ട്  സ്വയം കേസെടുക്കാഞ്ഞതെന്തെന്ന ചോദ്യത്തിന് അന്നത്തെ  പോലീസ് തലവനും ആഭ്യന്തരവകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രിയും വിശദീകരിക്കേണ്ടിവരും.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസ്. ആ കേസ് എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം പരാതി നല്‍കിയിട്ടല്ല. ‘എന്നെ കൊല്ലാന്‍ ശ്രമിച്ചു’വെന്ന് പിണറായി വിജയന്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. പ്രതികള്‍ക്കെതിരേ ഭീകരപ്രവര്‍ത്തനവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍കൂടി ചുമത്താമോ എന്നാണ് സിപിഎം നേതൃത്വവും സര്‍ക്കാരും ആലോചിക്കുന്നത്. എന്നാല്‍, സംസ്ഥാന ഗവര്‍ണറെ ആക്രമിക്കാനും അപായപ്പെടുത്താനും സര്‍വകലാശാലാ വിസിയുടെ ഒത്താശയോടെ ദല്‍ഹിയില്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ഇപ്പോള്‍ അതു  പുറത്തുവന്നപ്പോള്‍ എന്തുകൊണ്ട് പറയാന്‍ വൈകിയെന്ന വിചിത്ര ന്യായം പറയുകയാണ്.

നക്‌സല്‍ വര്‍ഗീസ് വയനാടന്‍ കാട്ടില്‍ കൊല്ലപ്പെട്ട സംഭവം പുനരന്വേഷിക്കാനും കേസെടുക്കാനും വകുപ്പുകള്‍ ഉണ്ടായി, ഉണ്ടാക്കി. വണ്‍, ടു, ത്രീ പറഞ്ഞ് മുന്‍ മന്ത്രി എം.എം. മണി ആളുകളെ വെട്ടിയും കുത്തിയും വെടിവെച്ചും കൊന്ന കേസും വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷിച്ചു. പക്ഷേ ഗവര്‍ണര്‍ പരാതി നല്‍കിയില്ല, പറയാന്‍ വൈകി എന്നിങ്ങനെയാണ് മുട്ടാപ്പോക്ക് പറയുന്നത്. രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും മറ്റും അവരുടെ കര്‍ത്തവ്യവും പരിപാടികളും നിര്‍വഹിക്കാന്‍ തടസം നിന്നാല്‍ കാരണക്കാര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷിക്കാവുന്ന ഐപിസി വകുപ്പ് 124ന്റെ ലംഘനമാണ് നടന്നത്. വേണ്ടത്  അടിയന്തര നടപടി.

വിഷയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും എന്തു നിലപാടെടുക്കുമെന്നതാണ് പ്രധാനം. ബിജെപിയെ തടയാനും ആര്‍എസ്എസിനെ ചെറുക്കാനും സിപിഎമ്മിന് അടിമകളാകുന്ന പതിവ് കാഴ്ച ഈ വിഷയത്തിലും ഉണ്ടാകുമോ എന്നാണ് നോക്കേണ്ടത്.  നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം അല്ലെങ്കില്‍ പ്രസംഗപരമ്പര നടത്താനുള്ള അവസരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനുള്ള അവസരം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവസരം കൊടുത്തുകൊണ്ടായിരിക്കും.

ഗവര്‍ണര്‍ രണ്ടുകൊല്ലം മുമ്പ് നടന്ന കണ്ണൂര്‍ ആക്രമണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് ഗവര്‍ണറുടെ സുരക്ഷാ സംവിധാനം നടത്തിയ അന്വേഷണവും കണ്ടെത്തലുകളും സംബന്ധിച്ച റിപ്പോര്‍ട്ടും അതിലുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ അറിഞ്ഞാവും ഗവര്‍ണറുടെ തീരുമാനം.

Tags: keralaPinarayi Vijayanകേരള പോലീസ്കേരള സര്‍ക്കാര്‍attackkerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.