ന്യൂദല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍ എംഎല്‍എക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തേക്കും. കേസെടുക്കുന്നതില്‍ ദല്‍ഹി പോലീസ് നിയമോപദേശം തേടി. ജലീലിനെതിരെ ലഭിച്ച പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറി.
പാക് അധിനിവേശ കശ്മീരിനെ ആസാദി കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നും ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരുന്നു. നിരോധിത ഭീകരസംഘടനയായ സിമിയുടെ മുന്‍ നേതാവു കൂടിയായ ജലീലിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവാദം കത്തിപ്പടര്‍ന്നിട്ടും ജലീല്‍ പരാമര്‍ശങ്ങളില്‍ മാപ്പു പറയുകയോ ഖേദം പ്രകടിപ്പിക്കുക പോലുമോ ചെയ്തില്ല.
കെ.ടി. ജലീലിനെതിരെ നടപടി തേടി തമിഴ്നാട് സ്വദേശിയായ സുപ്രീംകോടതി അഭിഭാഷകന് ജി.എസ്. മണി ആഗസ്ത് 13ന് ദല്‍ഹി പോലീസ് കമ്മിഷണര്‍ക്കും തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ജി.എസ്. മണി കഴിഞ്ഞ ദിവസം ന്യൂദല്‍ഹി ഡിസിപിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ദല്‍ഹി പോലീസ് നടപടി ആരംഭിച്ചതും നിയമോപദേശം തേടിയതും.
ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് അഡ്വ. ജി.എസ്. മണി പരാതിയില്‍ ആവശ്യപ്പെട്ടത്. വിഘടനവാദ, ഭീകര സംഘടനകളുടെ നിലപാടിന് തുല്യമാണ് കെ.ടി. ജലീലിന്റെ നിലപാടെന്നും 1980കളില്‍ നിരോധിത ഭീകരസംഘടനയായ സിമിയുടെ നേതാവായി പ്രവര്‍ത്തിച്ചയാളാണ് ജലീല്‍ എന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: