പി.ആര്.ശിവശങ്കര്‍
”ഇതെന്റെ കാടാണ്… എന്റെ പിതാവിനോടൊപ്പം ഞാന്‍ നായാടിയ കാട്…എനിക്ക് ഭയമില്ല…”
വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരന് മെല്ഗിബ്സണ് സംവിധാനം ചെയ്ത ‘അപ്പൊകലിപ്റ്റോ’ എന്ന വിശ്വവിഖ്യാത സിനിമയില്‍ ജാഗ്വാര്‍ പൗ എന്ന കഥാപാത്രം ശത്രുക്കളായ ക്രൂരയോദ്ധാക്കളോടു നിരായുധനായി നിന്ന് പറയുന്ന പഞ്ച് ഡയലോഗാണിത്! അതു തന്നെയാണ് ഞങ്ങള്‍ക്കും പറയുവാനുള്ളത്.
”ഇന്ത്യ സംവത്സരങ്ങള്‍ക്ക് മുന്നേ ഞങ്ങളുടെ പിതാമഹന്മാര് മുതല്‍ ജനിച്ചുവളര്‍ന്ന രാജ്യമാണ്. ഇത് നമ്മളുടെ രാജ്യമാണ്. സംശയമുണ്ടോ?”. അതുകൊണ്ടുതന്നെയാണ് അര്‍ക്കന്‍ എന്ന സിനിമാ ആര്‍ട്ട് ഡയറക്ടര്‍ ദേശീയപതാക ഉയര്‍ത്തിയതിന്, പവിത്രമായ ആ പതാക കാറില്‍ വെച്ചതിനു മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ പ്രതികരിച്ചത്. ജനങ്ങള്‍ നീതിആവശ്യപ്പെട്ടത്.
സിനിമാക്കാര് ഒന്നടങ്കം എന്തുകൊണ്ടാണ് പാവത്തിനെ ഒറ്റപ്പെടുത്തിയത്? നിങ്ങളിലെ മുന്‍നിര നായകന്മാര്, നായികമാര്‍, എന്തിനും പ്രതികരിക്കുന്ന യുവ സിംഹങ്ങള്‍, സിംഹിണികളും എന്തുകൊണ്ട് വായില്ലാക്കുന്നിലപ്പന്മാരായി? നിങ്ങളുടെ ട്വിറ്ററുകളും ഫെയിസ് ബുക്ക് പോസ്റ്റുകളും എന്തുകൊണ്ട് നിശബ്ദമായി? തിരക്കഥാകൃത്തുക്കളുടെയും സാഹിത്യകാരന്മാരുടെയും പേനയില്‍ മഷിവറ്റിപ്പോയത് എന്തുകൊണ്ടാണ്? ഒരു വരി പ്രതിഷേധക്കുറിപ്പ് എഴുതുവാന്‍ ധൈര്യമില്ലാത്തവിധം ഭീരുക്കളായോ നിങ്ങള്‍? നിങ്ങളുടെ ഇടയിലെ രാഷ്ട്രീയക്കാരുടെ, എംഎല്‍എമാരുടെ വായിലേക്ക് ആരുടെ കള്ളപ്പണമാണ് തിരുകികയറ്റിയത്. അവരിത്ര നിശ്ശബ്ദരാകുവാന്‍?
“To learn who rules over you, simply find out who you are not allowed to criticize,”
”നിങ്ങളെ ആരാണ് ഭരിക്കുന്നത് എന്നറിയുവാന്‍ ആരെയാണ് നിങ്ങള്‍ക്ക് വിമര്ശിക്കുവാന് ഭയം എന്ന് മാത്രം നോക്കിയാല്‍ മതി”. വോള്ടയറിന്റേതാണ് എന്ന് പറയുന്ന ഈ വരികള്‍ സത്യത്തില്‍ കെവിന് ആല്‍ഫ്രഡ് സ്ട്രോം എന്നയാളുടേതാണ്. ഇവിടെ ഈ യുക്തി ഏറ്റവും അനുയോജ്യമാണ്.
നിങ്ങള്‍ ബ്രാഹ്മണരെ വിമര്‍ശിക്കും, കാരണം അവര്‍ക്ക് നിങ്ങളെ തിരിച്ചൊന്നും ചെയ്യുവാന്‍ ശക്തിയില്ല. മോദിയെ, പിണറായിയെ, അമിത്ഷായെ, സുധാകരനെ, യോഗിയെ, ബിഷപ്പുമാരെ, എന്‍എസ്എസ്സിനെ, എസ്എന്‍ഡിപിയെ, അമേരിക്കയെ, ചൈനയെ ഇസ്രയേലിനെ, റഷ്യയെ എല്ലാം വിമര്‍ശിക്കാം. പക്ഷെ ചിലതിനെ, ചിലരെ വിമര്‍ശിക്കുവാനുള്ള ത്രാണിയില്ല. ഭയമാണ് വിമര്‍ശിക്കാന്‍. അവരാണ് നിങ്ങളെ സത്യത്തില്‍ ഭരിക്കുന്നത്.
നിങ്ങളില്‍ ചിലര്‍ ദേശീയപതാക ഉയര്‍ത്തുന്നവരെ മര്‍ദിക്കും, എന്നിട്ട് പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ലെന്ന്.
ജനഗണമന പാടുമ്പോള്‍ എഴുന്നേല്‍ക്കില്ല. എന്നിട്ട് പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ല.
വന്ദേമാതരം കേള്‍ക്കാന്‍ കൂടി ഇഷ്ടമല്ല. എന്നിട്ട് പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ല.!
ജയ് ഹിന്ദ് എന്ന സ്വാതന്ത്ര്യ സമരകാലത്തെ മുദ്രാവാക്യം ഒരിക്കലും വിളിക്കില്ല. എന്നിട്ടും പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയെല്ലന്ന്.!
ഭാരത് മാതാ കി ജയ് എന്ന് നിരന്തരം വിളിക്കുന്നവരെ പുഛിക്കും, വിദ്യാര്‍ത്ഥികളെ കൊണ്ടുപോലും വിളിപ്പിക്കില്ല. എന്നിട്ട് പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ല.!
അതിര്‍ത്തിയിലെ പ്രദേശങ്ങളുടെ കൂടെ ആസാദ് എന്ന് ചേര്‍ത്തു പറയും. എന്നിട്ട് പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ല.!
ഇന്ത്യയുടെ നിയമങ്ങള്‍ ഞങ്ങളുടേത് അല്ലെന്നുപറയും. എന്നിട്ട് പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ല.!
ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പലകുറി പറഞ്ഞുകഴിഞ്ഞു. എന്നിട്ട് പറയും ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ല.!
പാര്‍ലിമെന്റില്‍, സുപ്രീംകോടതിയില്‍, ജനാധിപത്യത്തില്‍, വിശ്വാസമില്ല. സൈന്യത്തെ, നിയമസംഹിതയെ, രാഷ്ട്രപിതാവിനെ, രാഷ്ട്രപതിയെ, പ്രധാനമന്ത്രിയെ വിശ്വാസമില്ല. ഈ നാട്ടിലെ പൂര്‍വ്വികരില്‍ വിശ്വാസമില്ല, പ്രാദേശിക സാഹിത്യം, ചരിത്രം, ഭാഷ എന്നിവ പഠിക്കില്ല, പഠിപ്പിക്കില്ല. നാട്ടിലെ ശാസ്ത്രത്തെ അംഗീകരിക്കില്ല.. സംസ്കാരത്തെ സ്വായത്തമാക്കില്ല..
പക്ഷേ, ഞങ്ങള്‍ക്ക് ഇവയില്‍ എല്ലാം വിശ്വാസമുണ്ട്. കാരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവില്‍ വിശ്വാസമുണ്ട്. ഉറപ്പുണ്ട്. തീര്‍ച്ചയുമുണ്ട്. ഞങ്ങളുടെ പിതാമഹന്മാര്, പൂര്‍വികര്‍ ജനിച്ചു വളര്ന്നമണ്ണാണിത്, അവര്‍ നല്കിയ സംസ്കാരമാണിത്. അവര്‍ ഭരിച്ച നാടാണിത്. ഇത് ഞങ്ങളുടെ പിതാമഹന്മാരുടെ രാഷ്ട്രം. ഞങ്ങളുടെ പ്രതിനിധികള്‍ ഈ രാജ്യം ഭരിക്കും. ത്രിവര്ണ്ണപതാകഉയര്ത്തും, ഭാരത് മാതാ കി ജയ് എന്ന് വിളിക്കും, ജനഗണമനയും, വന്ദേമാതരവും ഉറക്കെ ഉറക്കെ പാടും. എന്നിട്ട് ഈ രാഷ്ട്രത്തെ പരംവൈഭവത്തില്‍ എത്തിക്കുക തന്നെ ചെയ്യും. കശ്മീര്‍ വിട്ടുതരില്ലെന്ന് പറയുന്ന അതേ ദൃഢതയോടെ ഞങ്ങള്‍ പറയും കേരളവും നിങ്ങള്‍ക്ക് വിട്ടുതരില്ലെന്ന്. ഈ ദൈവദത്തഭൂമിയുടെ ഒരുതരിമണ്ണും ഞങ്ങള്‍ ആധുനിക ഗസ്നികള്ക്കു ഒന്ന് നോക്കുവാന്‍ പോലും വിട്ടുതരില്ല.
ഇത് ഞങ്ങളുടെ പിതാമഹന്മാര് സംവത്സരങ്ങള്‍ക്കും മുന്നേ ജീവിച്ചുകാണിച്ച ജീവിത മാര്‍ഗ്ഗവും സംസ്ക്കാരവും ധര്‍മ്മവുമാണ്. ഇത് ഞങ്ങളുടെ, അല്ല നമ്മളുടെ നാട്. കാരണം നമ്മള് എല്ലാവരും അതേ പാരമ്പര്യം തന്നെ. നിങ്ങളെ ചിലര്‍ പത്ത് വെള്ളിക്കാശിനുവേണ്ടി തെറ്റിദ്ധരിപ്പിച്ച്, രാജ്യത്തിന്റെ ശത്രുക്കളുടെ നാവാക്കി, കൈകളാക്കി മാറ്റുകയാണ്, നിങ്ങള്‍ ദയവായി മാറരുതേ.. അഭ്യര്‍ത്ഥനയാണ്. അപേക്ഷയുമാണ്.
നേരിട്ട് ഭാരതത്തെ തോല്പിക്കുവാന് പറ്റില്ലെന്നറിയുന്ന ശത്രുരാജ്യങ്ങളുടെ അടിമകളായി മാറിയാല്‍ ജനങ്ങള്‍ വീണ്ടും പറയും. ഇന്ത്യ ഞങ്ങളുടെ പിതാമഹന്മാരുടെ, പൂര്‍വ്വികരുടെ വകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: