തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ എല്ലാവരുടെയും പ്രവേശനത്തിനു വേണ്ടി പരിശ്രമിച്ച ഗാന്ധിജിയുടെ മാതൃക തന്നെയാണ് വികസനത്തിന്റെയും ക്ഷേമത്തിന്റെയും കാര്യത്തില്‍ കേന്ദ്ര ഗവണ്മെന്റ് പിന്തുടരുന്നതെന്ന് കേന്ദ്ര രാസവസ്തു രാസവളം നവ പുന:രുപയോഗ ഊര്‍ജ്ജ സഹ മന്ത്രി ഭഗവന്ദ് ഖുബ്ബ പറഞ്ഞു.
ക്ഷേത്ര പ്രവേശന വിളംബര സമയത്ത് മഹാത്മാ ഗാന്ധി നേരിട്ടെത്തി എല്ലാവര്‍ക്കുമായി തുറന്നു കൊടുത്ത തൃക്കണ മംഗലം ക്ഷേത്രത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കണമംഗലം ഗാന്ധി മുക്കില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, അദ്ദേഹം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: