അഹമ്മദാബാദ്: കോണ്‍ഗ്രസ് മുക്ത ഗുജറാത്ത് തരംഗം ശക്തമായി ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രസിന്‍ ബരിയ ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറാന്‍ പോകുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം.
തന്റെ രാജിക്കത്ത് മഹേന്ദ്രസിന്‍ ബരിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് ഞായറാഴ്ച അയച്ചു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കവും കുടുംബ രാഷ്‌ട്രീയവുമാണ് തന്റെ രാജിക്ക്കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗസ്ത് 22ന് ബരിയ ബിജെപിയില്‍ ചേരും. ബിജെപി നേതാവ് സി.ആര്‍. പാട്ടീലും ചടങ്ങില്‍ സംബന്ധിക്കും.
ഗുജറാത്തില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. ആഗസ്ത് 17ന് രണ്ട് പ്രബല കോണ്‍ഗ്രസ് നേതാക്കളായ രാജു പാര്‍മറും നരേഷ് റാവലും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 1988 മുതല്‍ 2006 വരെ രാജ്യസഭാ അംഗമായിരുന്നു പാര്‍മര്‍. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പാര്‍മര്‍ കിരിത് സോളങ്കിയോട് തോറ്റു. 3.21 ലക്ഷം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. നരേഷ് റാവല്‍ പണ്ട് ചിമന്‍ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാരുന്നു.
ജൂണില്‍ കോണ്‍ഗ്രസ് കാരനായ സാമൂഹ്യപ്രവര്‍ത്തകന്‍ ഹാര്‍ദിക് പട്ടേലും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഒരിയ്‌ക്കലും തകര്‍ക്കാനാവാത്ത ബിജെപി കോട്ടയാണ് ഗുജറാത്ത്. 1995 മുതല്‍ ബിജെപിയാണ് ഗുജറാത്ത് നിയമസഭയിലേക്ക് ജയിക്കുന്നത്. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താകോര്‍ എന്ന മൂവര്‍ സംഘം കോണ്‍ഗ്രസിന് വേണ്ടി ബിജെപിയ്‌ക്കെതിരെ അണിനിരന്ന വര്‍ഷമായിരുന്നു. എന്നാല്‍ 182 അംഗ ഗുജറാത്ത് മന്ത്രിസഭയില്‍ 99 സീറ്റുകളോടെ ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് അന്ന് 77 സീറ്റുകള്‍ നേടാനായി. അന്ന് ജയിച്ച നിരവധി പേര്‍ പിന്നീട് ബിജെപിയിലെത്തിയതോടെ ബിജെപിയുടെ അംഗസംഖ്യ 11 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് ഇപ്പോള്‍ 64 സീറ്റുകളേ ഉള്ളൂ.
അതിന് ശേഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് കൂടാരത്തില്‍ തിരിച്ചടികള്‍ ഉയരുകയാണ്. തുടര്‍ച്ചയായി കരുത്തരായ നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറുകയാണ്. മിക്കവാറും 2022 ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: