ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പഴയ കര്‍ഷകസമരം പോലെ പുതിയ സമരമാമാങ്കത്തിന്റെ പേരില്‍ മാസങ്ങളോളം നീളുന്ന ഗതാഗതക്കുരുക്കും ക്രമസമാധാനപ്രശ്നവും സൃഷ്ടിക്കാന്‍ ദല്‍ഹിയിലേക്ക് വരികയായിരുന്നു രാകേഷ് ടികായത്തിനെ ദല്‍ഹി പൊലീസ് തടഞ്ഞു. ഇക്കുറി തൊഴിലില്ലായ്മയുടെ പേര് പറഞ്ഞാണ് സമരത്തിന് നീക്കം. ഇത് ദല്‍ഹി പൊലീസ് മുന്‍കൂട്ടി മണത്തറിഞ്ഞിരുന്നു.
പണ്ട് കര്‍ഷകസമരത്തിന്റെ പേരില്‍ മാസങ്ങളോളം ദല്‍ഹിയെ ഗതാഗതക്കുരുക്കിലാക്കുന്ന സമരമാണ് നടന്നത്. പ്രധാന കവലകളില്‍ സമരപ്പന്തല്‍ കെട്ടിയായിരുന്നു അന്ന് ഗതാഗതം സ്തംഭിപ്പിച്ചത്. ഇക്കുറി ജന്തര്‍മന്ദറില്‍ സമരം തുടങ്ങാനായിരുന്നു നീക്കം. ഇതിനായി രാകേഷ് ടികായത്ത് ദല്‍ഹിക്ക് പുറപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ ദല്‍ഹി പൊലീസ് അദ്ദേഹത്തെ തടഞ്ഞു.
കര്‍ഷകരുടെ നേതാവായി സ്വയം അവരോധിച്ച രാകേഷ് ടികായത്തിനെ ദല്‍ഹി പൊലീസ് തടഞ്ഞു. ജന്തര്‍ മന്ദറില്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് രാകേഷ് ടികായത്തിനെ തടഞ്ഞത്. മധുവിഹാന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് ടിക്കായത്തിനോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. പ്രത്യേക ചെറുത്തുനില്പുകളൊന്നും നടത്താതെ രാകേഷ് ടികായത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതോടെ സമരത്തില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങിപ്പോയി.
ഭാരതീയ കിസാന്‍ യൂണിയന് (ബികെയു) നേതാവായ രാകേഷ് ടികായത്തിനെ തടഞ്ഞ കാര്യം ദല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ വീണ്ടും അനധികൃത പ്രതിഷേധക്കൂട്ടായ്മയ്ക്ക് ശ്രമിക്കുന്നതായി നേരത്തെ അറിഞ്ഞതുകൊണ്ടാണ് ദല്‍ഹി പൊലീസ് അദ്ദേഹത്തെ തടഞ്ഞത്. തിങ്കളാഴ്ച ജന്തര്‍മന്ദറില്‍ ഒരു മഹാപഞ്ചായത്ത് സംഘടിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. ദല്‍ഹി പൊലീസ് ഗാസിപൂര്‍ അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും ഇക്കുറി ജാഗ്രതയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: