മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പുട്ടിന്റെ വിശ്വസ്തനായ അലക്സാണ്ടര്‍ ഡഗിന്റെ മകള്‍ ഡാരിയ ഡഗിനയാണ് മോസ്കോയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. ശനിയാഴ്ച മോസ്കോ നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. മാധ്യമ പ്രവര്‍ത്തകയാണ് ഇവര്‍.
അലക്സാണ്ടര്‍ ഡഗിനും മകള്‍ ഡാരിയ ഡഗിനയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തില്‍ മടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അലക്സാണ്ടര്‍ ഡഗിന് മറ്റൊരു വാഹനത്തില്‍ കയറിപ്പോയി. ഇതിനു പിന്നാലെയാണു സ്ഫോടനമുണ്ടായതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അലക്സാണ്ടര്‍ ഡഗിനെയാണോ അക്രമികള്‍ ലക്ഷ്യം വച്ചതെന്ന കാര്യം വ്യക്തമല്ല.
ഡാരിയ സ്വന്തമായാണ് കാര്‍ ഓടിച്ചിരുന്നതെന്നും സ്ഫോടനത്തിനു പിന്നാലെ കാറില്‍ തീപടര്‍ന്നതായും വിവരമുണ്ട്. സ്ഫോടനമുണ്ടായ കാര്യം റഷ്യന്‍ ഭരണകൂടവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എഴുത്തുകാരനായ അലക്സാണ്ടര്‍ ഡഗിനെ ‘പുട്ടിന്റെ തലച്ചോറ്’ എന്നാണു പറയുന്നത്. ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെ യുദ്ധ തന്ത്രങ്ങള്‍ ഡഗിന്റെയാണെന്നാണ് കരുതുന്നത്. അപകടം നടന്ന ദിവസം ഡാരിയ അലക്സാണ്ടര്‍ ഡഗിന്റെ കാറാണ് ഓടിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: