ഈ അമൃതകാലത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച വലിയ ലക്ഷ്യങ്ങളില്‍ മൂന്ന് സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചതിലുള്ള അഭിമാനം പങ്കിട്ടുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്.
ലക്ഷ്യംഒന്ന്: രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പ് വഴി കുടിവെള്ളം എത്തിച്ചു. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള സര്‍ക്കാര്‍ പരിശ്രമങ്ങളുടെ വലിയ വിജയമാണിത്. കൂട്ടായ പരിശ്രമത്തിന്റെ മികച്ച ഉദാഹരണവും.
ലക്ഷ്യം രണ്ട്: എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്ന, ആദ്യ ‘ഹര് ഘര്‍ ജല്‍’ സര്‍ട്ടിഫൈഡ് സംസ്ഥാനമായി മാറിയ ഗോവയെ അദ്ദേഹം അഭിനന്ദിച്ചു. ഈ നേട്ടം കൈവരിച്ച ആദ്യ കേന്ദ്ര ഭരണ പ്രദേശങ്ങളായി ദാദ്ര നഗര്‍ ഹവേലിയും ദാമന്‍ ദിയുവും മാറിയെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും ഉടന്‍ തന്നെ പട്ടികയില്‍ ഇടംപിടിക്കും-അദ്ദേഹം പറഞ്ഞു.
ലക്ഷ്യം മൂന്ന്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒരു ലക്ഷം ഗ്രാമങ്ങളെ തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനത്തില്‍ നിന്ന് മുക്തമാക്കി. ഏതാനും വര്‍ഷം മുമ്പ് രാജ്യം വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചതിന് ശേഷം, ഗ്രാമങ്ങള്‍ക്ക് വെളിയിട വിസര്‍ജന മുക്ത പദവി കൈവരിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇത്തരം ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി ടോയ്ലറ്റുകള്, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, മലിന ജല നിര്‍മ്മാര്‍ജ്ജനം, ഗോവര്ധന് പദ്ധതി എന്നിവ ഉണ്ടായിരിക്കും. അത്തരത്തില്‍ രാജ്യത്ത് ഇപ്പോള്‍ ഒരു ലക്ഷം ഗ്രാമങ്ങളാണുള്ളത്.
വികസിത ഇന്ത്യ-വിക്ഷിത് ഭാരത് എന്നത് സാക്ഷാത്കരിക്കുന്നതില്‍ ജലക്ഷാമം വലിയ തടസ്സമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജലസുരക്ഷാ പദ്ധതികള്‍ക്കായി 8 വര്‍ഷമായി അക്ഷീണം പ്രയത്നിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജലസുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബഹുമുഖ സമീപനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ‘ക്യാച്ച് ദ റെയിന്‍’, ‘അടല്‍ ഭൂജല്‍ പദ്ധതി’, എല്ലാ ജില്ലയിലും 75 അമൃത് സരോവരങ്ങള്‍, നദീജലം, ജല്‍ ജീവന് മിഷന് തുടങ്ങിയ പദ്ധതികളെ പറ്റിയും പരാമര്‍ശിച്ചു. ഇന്ത്യയിലെ റാംസര്‍ തണ്ണീര്‍ത്തട പ്രദേശങ്ങളുടെ എണ്ണം 75 ആയി ഉയര്‍ന്നു, അതില്‍ 50 എണ്ണം കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമൃതകാലത്തിന് ഇതിലും നല്ലൊരു തുടക്കം ഉണ്ടാകില്ല. വെറും 3 വര്‍ഷത്തിനുള്ളില്‍ 7 കോടി ഗ്രാമീണ കുടുംബങ്ങളെ പൈപ്പ് വെള്ളവുമായി ബന്ധിപ്പിക്കുന്നതിനുള്ള നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം 7 പതിറ്റാണ്ടിനിടെ 3 കോടി കുടുംബങ്ങള്‍ക്ക് മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് ഏകദേശം 16 കോടി ഗ്രാമീണ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വെള്ളത്തിനായി പുറം സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഈ അടിസ്ഥാന ആവശ്യത്തിനായി പോരാടുന്ന ഗ്രാമത്തിലെ ഇത്രയും വലിയ ജനസമൂഹത്തെ നമുക്ക് ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് 3 വര്‍ഷം മുമ്പ് ചെങ്കോട്ടയില്‍ നിന്ന് എല്ലാ വീട്ടിലും പൈപ്പ് വെള്ളം ലഭിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 3,60,000 കോടി രൂപയാണ് ഇതിനു വേണ്ടി ചെലവഴിക്കുന്നത്. നിരന്തര പ്രയത്നത്തിന്റെ ഫലമായാണ് 7 പതിറ്റാണ്ടിനിടെ ചെയ്തതിന്റെ ഇരട്ടിയിലധികം ജോലികള്‍ വെറും 3 വര്‍ഷം കൊണ്ട് രാജ്യം ചെയ്തത്.
ഭാവിതലമുറയ്ക്കും സ്ത്രീകള്‍ക്കുമാണ് ‘ഹര് ഘര്‍ ജലി’ന്റെ പ്രയോജനം. ജലക്ഷാമത്തിന്റെ ദുരിതം ഏറ്റവും അധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. പദ്ധതി സ്ത്രീകളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തും. ‘ജല്‍ ജീവന് അഭിയാന്’ വെറുമൊരു ഗവണ്മെന്റ് പദ്ധതിയല്ല, മറിച്ച് സമൂഹം, സമൂഹത്തിനായി നടത്തുന്ന പദ്ധതിയാണ്, അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തം, പരിപാടിയില്‍ ഭാഗമാകുന്നവരുടെ പങ്കാളിത്തം, രാഷ്ട്രീയ ഇച്ഛാശക്തി, വിഭവങ്ങളുടെ പരമാവധി വിനിയോഗം എന്നിങ്ങനെ നാലു തൂണുകളാണ് ജല്‍ ജീവന് മിഷന്റെ വിജയത്തിന്റെ അടിസ്ഥാനം. പ്രദേശവാസികള്‍ക്കും ഗ്രാമസഭകള്‍ക്കും മറ്റ് പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. സ്ത്രീകള്‍ക്ക് ജലപരിശോധനയ്ക്ക് പരിശീലനം നല്‍കുകയും ‘പാനിസമിതി’യിലെ അംഗങ്ങളാക്കുകയും ചെയ്തതും വലിയ നേട്ടമാണ്. ജനങ്ങളുടെ ശക്തി, സ്ത്രീ ശക്തി, സാങ്കേതികവിദ്യയുടെ ശക്തി എന്നിവയാണ് ജല്‍ ജീവന് മിഷനെ ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: