കെ. ലളിത
ഗര്‍ഭഗേഹത്തിന്‍ ചുടുനിണപ്പാടിലൊരു,
തപ്ത സംഗീതമായ് പിറന്നതല്ല നീ സോദരീ,
പിച്ചവെച്ചോമനക്കൈയാല്‍ കൊരുത്തെന്നെ,
മുത്തമിട്ടോമനയായതുമില്ല നീ സോദരീ.
കാകനും കഴുകനും കൊത്തിവലിച്ചോരാ,
കോമള ഗാത്രിയെ കണ്ടു ഞാന്‍ നിന്ന നേരം,
കേട്ടറിവില്ലാത്തൊരീ പെണ്‍മണീ നീയെന്‍,
കൂടണയാത്തോരാ കൂടപ്പിറപ്പെന്നോതീ മനം.
പുസ്തകത്താളിലൊളിപ്പിച്ചു വെച്ചോരാ,
കൊച്ചു മയില്‍പ്പീലി കണ്ടതില്ലേ മണീ,
കാട്ടുപൂക്കള്‍ കൊരുത്തിച്ചേയി നിനക്കായ്,
തീര്‍ത്തതാണീ സ്‌നേഹ മാല്യമേന്നോമനേ.
ഉടപ്പിറന്നോളല്ലാതെ നീയെന്‍ കണ്‍മണീ,
കൂടപ്പിറപ്പായി ഇന്നെനിക്ക്,
ഊടും പാവുമായ് ഇന്നു നീയെന്‍ ജീവനില്‍,
ജന്മദുഖമായ് നീറി നില്‍ക്കുന്നൂ നിര്‍ഭയേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: