ബിജ് നോര്‍: 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക വിതരണം ചെയ്ത ഉത്തര്‍പ്രദേശിലെ ബിജ് നോറിലെ അംഗന്‍വാടി ടീച്ചര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ വധഭീഷണി. ഈ ടീച്ചറുടെ വീട്ടുചുമരിലാണ് വധഭീഷണിക്കത്ത് എഴുതിപ്പതിച്ചത്. ‘സര്‍ തന്‍ സെ ജുദ’ ഭീഷണിയാണ് ലഭിച്ചിരിക്കുന്നത്. തല വെട്ടുമെന്നാണ് ഇതിന്റെ അര്‍ത്ഥം.
ഫ്രണ്ട്സ് ഓഫ് ഐഎസ് ഐ എന്നാണ് കത്തിന് താഴെയുള്ള ഒപ്പ്. പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐയുടെ സുഹൃത്തുക്കള്‍ എന്നാണ് അവകാശപ്പെടുന്നത്.
“കത്ത് കിട്ടിയതിന് ശേഷം ആരും വീടിന് പുറത്തിറങ്ങാറില്ല. കുടുംബത്തിലെ എല്ലാവരും ഭയത്തിലാണ്.”- അംഗന്‍ വാടി ടീച്ചറായ അന്നുവിന്റെ ഭര്‍ത്താവ് അരുണ്‍കുമാര്‍ സൂചിപ്പിക്കുന്നു. അംഗന്‍വാടി ടീച്ചറായ അന്നുവിനായിരുന്നു ദേശീയ പതാക വിതരണത്തിന്റെ ചുമതല. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി പതാക വിതരണം ചെയ്തിരുന്നു. ഒന്ന് രണ്ട് പതാക അവര്‍ താമസിക്കുന്ന കോളനിയും നല്‍കിയിരുന്നു. ഇതാണ് പ്രശ്നമായതെന്ന് കരുതുന്നു. “അന്നൂ, വീടുവീടാന്തരം പതാകകള്‍ വിതരണം ചെയ്യുന്നതില്‍ സന്തോഷിക്കരുത്. നിന്റെ തല ഉടന്‍ വെട്ടും”- ഇത്രയുമായിരുന്നു ഐഎസ് ഐ ഭീഷണിക്കത്തില്‍ ഉള്ളത്. അന്നുവിന്റെ വീട്ടുചുമരില്‍ മാത്രമല്ല, തൊട്ടടുത്തുള്ള ഒരു ചായപ്പീടികയുടെയും മറ്റൊരു കടയുടെയും ചുമരിലും ഇതേ ഭീഷണിക്കത്ത് ഒട്ടിച്ചിട്ടുണ്ട്.
വീട്ടുകാരുടെ ഭയം കണക്കിലെടുത്ത് വീടിന് പുറത്ത് 24 മണിക്കൂര്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നാല് പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്. സംഭവത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി പ്രവീണ്‍ കുമാര്‍ രഞ്ജന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: