ന്യൂദല്‍ഹി : ആസാദ് കശ്മീരെന്ന വിവാദ പ്രസ്താവനയില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതി. രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഡിസിപിക്കാണ് പരാതി നല്‍കിയത്. അഭിഭാഷകനായ ജി.എസ്. മണിയുടേതാണ് പരാതി.
ജലീലിന്റെ വിവാദ പോസ്റ്റിനെതിരെ തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ജി.എസ്. മണി പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് ഇദ്ദേഹം ഡിസിപിയെ സമീപിച്ചിരിക്കുന്നത്. കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ജമ്മുവും, കശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ ആണെന്നും. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നെന്നുമായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണ്. പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. വിഭജന കാലത്ത് നല്കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദുഃഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്ഥാനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നുമായിരുന്നു ജലീലിന്റെ പ്രസ്താവന. ഇതിനെതിരെ ബിജെപി രംഗത്ത് എത്തുകയും എംഎല്‍എയുടേത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും അറിയിച്ചു.
അതേസമയം പ്രസ്താവന വിവാദമായതോടെ ആദ്യം താന്‍ ആസാദ് കശ്മീര്‍ എന്ന് പ്രസ്താവിച്ചത് ഡബിള്‍ കോട്ടില്‍ ആണെന്നും അതിന്റെ അര്‍ത്ഥം മനസ്സിലാവാത്തവരോട് സഹതാപം മാത്രമാണെന്നുമായിരുന്നു. ജലീലിന്റെ ആദ്യ പ്രതികരണം. പിന്നീട് ദല്‍ഹി പോലീസില്‍ ഇതിനെതിരെ പരാതി നല്‍കുകയും കൂടി ചെയ്തതോടെ പോസ്റ്റ് കെ.ടി. ജലീല്‍ പിന്‍വലിച്ചു. ദല്‍ഹിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികളെല്ലാം റദ്ദാക്കി എംഎല്‍എ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: