ന്യൂദല്‍ഹി : അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ പരിശോധന. സംസ്ഥാനത്തെ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് സിബിഐ നടപടി. വെള്ളിയാഴ്ച രാവിലെയാണ് സിബിഐ സംഘം സിസോദിയയുടെ വീട്ടില്‍ തെരച്ചിലിന് എത്തിയത്.
മനീഷ് സിസോദിയെ കൂടാതെ ദല്‍ഹി എക്‌സെസ് കമ്മീഷണറുടെ വീടും പരിശോധിക്കുന്നുണ്ട്. ഇരുവരുടേയും വീടുകളിലെ തെരച്ചില്‍ പൂര്‍ത്തിയായിട്ടില്ല. വീട്ടില്‍ സിബിഐ സംഘം പരിശോധനയ്‌ക്ക് എത്തിയ വിവരം സിസോദിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. സിബിഐയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ സത്യസന്ധരാണ്. സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും കേന്ദ്ര ഏജന്‍സി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയയുടെ വീട്ടിലും പരിശോധന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: