Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണറുടേത് ഉചിതമായ നടപടി

സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 19, 2022, 05:00 am IST
in Editorial

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.  രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ ചട്ടങ്ങളും യുജിസി മാനദണ്ഡങ്ങളും മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാക്കിക്കൊണ്ടുള്ള നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും, സ്വജനപക്ഷപാതത്തെ എതിര്‍ക്കുകയും ചെയ്യുന്ന എല്ലാവരും അനുകൂലിക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനങ്ങളെല്ലാം റദ്ദാക്കിയ ഗവര്‍ണര്‍ ശക്തമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപിക ആകുകയും പിന്നീട് ഡപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രിയാ വര്‍ഗീസിന് മാനദണ്ഡമനുസരിച്ചുള്ള ഏഴ് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് വരുത്തിത്തീര്‍ത്തായിരുന്നു നിയമനം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പരിഗണിച്ച ആറുപേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്ന പ്രിയയെ അഭിമുഖത്തില്‍ മുന്നിലെത്തിച്ചതാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളില്‍നിന്ന് വെളിപ്പെടുകയുണ്ടായി. ക്രമക്കേടു നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം കണ്ണൂര്‍ വിസി വിശദീകരണം നല്‍കിയിരുന്നു. ഇത് തള്ളി റാങ്കു പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു ചെയ്യാതെ നിയമനവുമായി മുന്നോട്ടുപോകാന്‍ തിടുക്കം കാണിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ അത്  തടഞ്ഞത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നൊക്കെ വിസി പറയുന്നുണ്ടെങ്കിലും ചാന്‍സലറെന്ന നിലയ്‌ക്ക് സ്വന്തം അധികാര പരിധിയില്‍പ്പെടുന്ന കാര്യത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്.

കണ്ണൂര്‍ വിസിയായ ഗോപിനാഥ് രവീന്ദ്രന് സേവനകാലാവധി നീട്ടിക്കൊടുത്തത് വലിയ വിവാദമായതാണ്. സര്‍ക്കാരിന്റെ ഈ നടപടിയെയും ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങുകയായിരുന്നു. ഗോപിനാഥ് രവീന്ദ്രന്‍ വലിയ കഴിവുള്ളയാളാണെന്നായിരുന്നു പുനര്‍നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രശംസിച്ച ഈ കഴിവാണ് പ്രിയാ വര്‍ഗീസിനെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റുന്നതിലൂടെ വിസി പ്രകടിപ്പിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്തമായിരുന്നു. പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും, പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇടതുമുന്നണി ഭരണത്തില്‍ പാര്‍ട്ടിക്കാരാണെന്ന ഒറ്റക്കാരണത്താല്‍ നിയമം മറികടന്ന് നിയമനം ലഭിക്കുന്ന ആദ്യത്തെയാളല്ല പ്രിയാ വര്‍ഗീസ്. മുന്‍ എംപി പി.കെ.ബിജുവിന്റെ ഭാര്യയ്‌ക്ക് കേരള സര്‍വകലാശാലയിലും, വ്യവസായ-നിയമ മന്ത്രി പി.രാജീവിന്റെ ഭാര്യയ്‌ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും, സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യയ്‌ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയിലും നിയമനങ്ങള്‍ നല്‍കിയത് നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിച്ചും മറികടന്നുമാണെന്ന്  വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം ഭാര്യാ നിയമനങ്ങളെ സിപിഎമ്മും സര്‍ക്കാരും സര്‍വകലാശാല അധികൃതരും ശക്തമായി ന്യായീകരിക്കുകയും ചെയ്തു. സംസ്ഥാനം  ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളായ തങ്ങളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാനല്ലെങ്കില്‍പ്പിന്നെ എന്തിനാണ് ഇത്തരം സ്ഥാപനങ്ങളെന്ന ധാര്‍ഷ്ട്യമാണ് സിപിഎം നേതാക്കള്‍ക്ക്. സര്‍ക്കാര്‍ ഒറ്റക്കെട്ടായി ഇതിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പ്രിയാ വര്‍ഗീസിന്റെ അനധികൃത നിയമനം ഇതിന് ഉത്തമോദാഹരണമാണ്.

കേരളത്തിലെ സര്‍വകലാശാലകളില്‍ നടമാടുന്നത് ഇടതുപക്ഷ ഫാസിസമാണ്. എസ്എഫ്‌ഐയുടെ അക്രമങ്ങളും കൊലപാതകങ്ങളും മറ്റ് അധാര്‍മിക വൃത്തികളും മാത്രമാണ് പലപ്പോഴും ചര്‍ച്ചയാവാറുള്ളത്. എന്നാല്‍ ഇവര്‍ക്കൊപ്പം, ചിലപ്പോള്‍ ഇവരെക്കാള്‍ മുന്നില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഇടതുപക്ഷ യൂണിയനുകളില്‍പ്പെട്ട അധ്യാപകരാണ്. ക്ലാസ്സില്‍ കയറാത്തവര്‍ക്ക് ഹാജര്‍ നല്‍കുന്നതും, പരീക്ഷപോലും എഴുതാത്തവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കു നല്‍കുന്നതുമൊക്കെ ഇക്കൂട്ടരാണ്. പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങാത്ത അധ്യാപകരുടെ കസേര കത്തിക്കാനും, ജീവിച്ചിരിക്കെ കുഴിമാടം തീര്‍ക്കാനുമൊക്കെ എസ്എഫ്‌ഐക്ക് ചൂട്ടുപിടിക്കുന്നത് ഇടതുപക്ഷക്കാരായ അധ്യാപകരാണ്.  സിന്‍ഡിക്കേറ്റുകള്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റികളെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ വിസിമാര്‍ പാര്‍ട്ടിയുടെ പാദസേവകരായി മാറുന്നു. പാര്‍ട്ടിക്കാര്‍ക്ക് ജോലി കൊടുക്കാനും, പാര്‍ട്ടിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുമുള്ളതാണ് സര്‍വകലാശാലകള്‍ എന്ന സ്ഥിതി വന്നിട്ട് കാലമേറെയായി. സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അധഃപതനത്തില്‍നിന്ന് സര്‍വകലാശാലകളെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല.

Tags: keralakerala governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.