ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉഡുപ്പിയിലും ഹിന്ദു സംഘടനയില്‍പ്പെട്ടവര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. അതിനിടെയാണ് സവര്‍ക്കറുടെ പോസ്റ്ററുകള്‍ നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടും ഇതേ ആവശ്യം ഉയര്‍ത്തി പ്രകടനം നടത്തിയിരുന്നു.
ഉഡുപ്പിയിലെ ബ്രഹ്മഗിരി സര്‍ക്കിളില്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഇരിക്കുന്ന പ്രദേശത്ത് പൊലീസ് കാവലുണ്ട്. അതേ സമയം ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വീര്‍ സവര്‍ക്കറുടെ കൂറ്റന്‍ പോസ്റ്റര്‍ ഷിമോഗയില്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹിന്ദു സംഘത്തിനെതിരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ തുടരുകയാണ്.ഇതിനിടെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ ടിപ്പുവിന്റെ പോസ്റ്റര്‍ ഉയര്‍ത്താന്‍ ശ്രമിച്ചതും സംഘര്‍ഷത്തില്‍ അവസാനിച്ചു. സംഘര്‍ഷത്തില്‍ കുത്തേറ്റ പ്രേംസിങ് ചികിത്സയിലാണ്.
ഉഡുപ്പിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും സവര്‍ക്കറുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ ചിലര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് സവര്‍ക്കറുടെ പോസ്റ്ററുകള്‍ ബിജെപി നീക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സവര്‍ക്കറുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവിടെ പ്രകടനം നടത്തിയിരുന്നു.
ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ഇക്കാര്യത്തില്‍ നിഷ്പക്ഷമായ നിലപാടെടുക്കുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബസവ രാജ് ബൊമ്മൈ പറഞ്ഞു.
ഹിന്ദു സംഘടനയില്‍പ്പെട്ട ഒരു സംഘം ചെറുപ്പക്കാരാണ് അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ വീര്‍ സവര്‍ക്കറുടെ കൂറ്റന്‍ ഫ്ളെക്സ് അവിടുത്തെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റില്‍ ഉയര്‍ത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉടനെ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട സംഘടനയിലെ ചിലര്‍ എത്തി ഇതിനെ എതിര്‍ത്തു. പകരം അവര്‍ ടിപ്പുസുല്‍ത്താന്റെ വലിയ പോസ്റ്റര്‍ അതേ കവലയില്‍ ഉയര്‍ത്താന്‍ ശ്രമം നടത്തിയതോടെ വാക്കേറ്റമായി. ഇതിനിടെയാണ് പ്രേംസിംങ്ങ് എന്ന ഹിന്ദു സംഘടനാപ്രവര്ത്തകന് കത്തിക്കുത്തേറ്റത്.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് മനസ്സിലായതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ആള്‍ക്കൂട്ടം പിരിഞ്ഞുപോയെങ്കിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. തല്ക്കാലം പൊലീസ് സമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: