തിരുവനന്തപുരം: സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതമാണെന്നും തനിക്ക് ചാന്‍സലറുടെ അധികാരമുള്ള കാലത്തോളം അതംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമലംഘനം, ക്രമക്കേട് എന്നിവ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. തന്നെ മാത്രം ഇരുട്ടില്‍ നിര്‍ത്തുന്നു. ചിലത് ഒളിപ്പിക്കാനുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ചട്ടലംഘന പരമ്പര തന്നെയാണ് കണ്ണൂരില്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ ആശങ്ക അറിയിച്ചു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: