സൂറിച്ച്: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ഫുട്ബോളിന് വിലക്ക് ഏര്‍പ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്.
ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇന്ത്യക്ക് നഷ്ടമാകും. ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു. അസോസിയേഷന് പുറത്ത് നിന്നുള്ള ഇടപെടലാണ് വിലക്കിന് കാരണം.
ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതു ഫിഫയെ ചൊടുപ്പിച്ചു. കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് തലപ്പത്ത് തുടരുന്നതും അഡ്മിനിസ്ട്രേറ്റര്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും വിലക്കിന് മറ്റൊരു കാരണമാണ്.വിഷത്തില്‍ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. അതുവരെ വിലക്ക് തുടരും. എഐഎഫ്എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: