തിരുവനന്തപുരം: മുട്ടത്തറ മാലിന്യ പ്ലാന്റിലെ കിണറ്റില്‍ രണ്ട് മനുഷ്യ കാലുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി. ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെ മാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികള്‍ കിണറ്റിനുള്ളില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍. കണ്ടെടുത്ത കാലുകള്‍ പോലീസ് കിണറ്റില്‍നിന്ന് മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മലിനജലം തുറന്നുവിടുന്ന കിണറ്റില്‍ പൈപ്പ് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഈ കാലുകള്‍ ആശുപത്രിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം എത്തിയതായും സംശയിക്കുന്നു. ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
മുറിച്ചുമാറ്റിയ രോഗികളുടെ കാലുകള്‍ മെഡിക്കല്‍ കോളേജില്‍ ശരിയായി സംസ്കരിക്കണം. കണ്ടെത്തിയ കാലുകള്‍ ഇങ്ങനെ വന്നതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കില്‍ അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: