ന്യൂദല്‍ഹി: മുഗളന്മാര് ഇന്ത്യ ആക്രമിച്ചു എന്ന പ്രസ്താവന നടത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കടന്നാക്രമിച്ച് അസദുദ്ദീന്‍ ഒവൈസി. മുഗളന്മാരെ വിദേശ അക്രമികളായി ചിത്രീകരിച്ചതായിരുന്നു ഒവൈസിയെ രോഷം കൊള്ളിച്ചത്.
ഞായറാഴ്ചയാണ് ഗ്വാളിയോറില്‍ നടന്ന ചടങ്ങില്‍ സിന്ധ്യ മുഗളന്മാരെപ്പോലെ ഉള്ള വിദേശികള്‍ തുടര്‍ച്ചയായി ഇന്ത്യയെ ആക്രമിച്ചതായി എടുത്തുപറഞ്ഞത്. മുഗളന്മാരെപ്പോലെയും അഹമ്മദ് ഷാ അബ്ദലിയെപ്പോലുള്ളവരും തുടര്‍ച്ചയായി ആക്രമിക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യ അത്തരം ശ്രമങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുത്തില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ത്രിവര്‍ണ്ണപ്പതാക നമ്മുടെ ഐഡന്റിറ്റിയും അഭിമാനവും ആണ്. അത് നമ്മുടെ ത്യാഗത്തിന്റെ തെളിവാണ്. നമ്മുടെ സംസ്കാരത്തിന്റെ പ്രതീകവുമാണ്.- സിന്ധ്യ പറഞ്ഞു.
എന്നാല്‍ വിദേശ അക്രമികള്‍ എന്ന പട്ടികയില്‍ നിന്നും ബ്രിട്ടീഷുകാരെ സിന്ധ്യ ഒഴിവാക്കിയെന്നതാണ് ഒവൈസിയുടെ വിമര്‍ശനം.എന്നാല്‍ രാജ്യസ്നേഹത്തെക്കുറിച്ച് വീമ്പിളക്കുന്ന അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐഎംഐഎമ്മിന്റെ പൂര്‍വ്വീകരായ മജ് ലിസ്-ഇ- ഇതിഹദുല് മുസ്ലിമീന് എന്ന പാര്‍ട്ടി ഹൈദരാബാദിനെ പാകിസ്ഥാനില്‍ ലയിപ്പിക്കാന്‍ പരിശ്രമിച്ചിരുന്നവരാണെന്നത് വസ്തുതയാണ്.
ഇപ്പോള്‍ ത്രിവര്‍ണ്ണപ്പതാക രാജ്യസ്നേഹത്തിന്റെ പ്രതീകമാണെന്ന് പറയുകയാണ് ഒവൈസി. പക്ഷെ പണ്ട് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഹൈദരാബാദില്‍ ഹിന്ദുക്കളുടെ പ്രതിഷേധമുണ്ടായാല്‍ അത് അടിച്ചമര്‍ത്താന്‍ നിസാം ഏല്പിച്ചിരുന്നത് ഒവൈസിയുടെ പാര്‍ട്ടിയുടെ പൂര്‍വ്വികരായ റസകാര്സിനെ ആണ്. ഇപ്പോള്‍ രാജ്യസ്നേഹം പറയുന്ന ഒവൈസിയുടെ പൂര്‍വ്വികര്‍ ഹൈദരാബാദിനെ പാകിസ്ഥാനുമായി ചേര്‍ക്കാന്‍ പരിശ്രമിച്ചവരാണെന്ന സത്യം മറക്കരുത്. പണ്ട് റൂറല്‍ തെലുങ്കാനയില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവര്‍ കൂടിയാണ് റസകാര്‍സ്. ഗ്രാമഗ്രാമാന്തരം നീങ്ങിയ റസകാര്‍സ് ഹിന്ദുക്കളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. വിഭജനത്തിന് ശേഷം റസകാര്‍സ് ഇന്ത്യ വിട്ടു. ഇവരെ ഓടിക്കാന്‍ 1948ല്‍ ഇന്ത്യന്‍ സൈന്യത്തിന് ഒപ്പറേഷന് പോളെ എന്ന പേരില്‍ സൈനിക നീക്കം നടത്തേണ്ടി വന്നു. ഈ നീക്കത്തിലാണ് നിസാമിന്റെ പിടിയില്‍ നിന്നും ഹൈദരാബാദിനെ മോചിപ്പിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: