പറ്റ്ന: ബീഹാറില്‍ പുതിയ നിതീഷ് കുമാറും തേജസ്വി യാദവും നയിക്കുന്ന മന്ത്രിസഭയില്‍ മുസ്ലിമിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഒവൈസിയുടെ എ ഐഎംഐഎം. ഈ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ അഖ് തറുള്‍ ഇമാം ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മുസ്ലിം സമുദായത്തിന്റെ വോട്ട് അടിത്തറയിലാണ് ഈ പുതിയ സര്‍ക്കാര്‍ വന്നിരിക്കുന്നത്. അതുകൊണ്ട് ന്യൂനപക്ഷത്തിന് ഒരു ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യമാണ് അഖ്തറുള്‍ ഇമാം ആവശ്യപ്പെട്ടിരിക്കുന്നത്.
“ജാതി അടിസ്ഥാനത്തില്‍ മന്ത്രിമാരെയ നിയമിക്കപ്പെടുന്നതിനാലാണ് ന്യൂനപക്ഷ സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രിയെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം ബീഹാറിലെ മഹാഘട്ബന്ധന് സര്‍ക്കാരിന് ന്യൂനപക്ഷത്തിന്റെ പരമാവധി വോട്ടുകളാണ് ലബിച്ചിരിക്കുന്നത്.”- അഖ് തറുള്‍ ഇമാം ആവശ്യപ്പെടുന്നു.
“ആന്ധ്രയില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ട്. ഉത്തര്‍ പ്രദേശില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരുണ്ട്. ബീഹാറില്‍ ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ സര്‍ക്കാര്‍ ഭരിയ്ക്കുമ്പോള്‍ ഇവിടെ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. ഒന്നില്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാരുണ്ടെങ്കില് ഭരണത്തിന് കരുത്തേറും. അതുകൊണ്ടാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെടുന്നത്. “- അഖ് തറുള്‍ ഇമാം പറയുന്നു. നിതീഷ് കുമാര്‍ തേജസ്വി യാദവുമായി കൂട്ടുചേര്‍ന്നതിന് പിന്നില്‍ എസ് ഡിപി ഐയും പോപ്പുലര്‍ ഫ്രണ്ടും പ്രവര്‍ത്തിച്ചിരുന്നതായി ബിജെപി ആരോപിച്ചിരുന്നു.
ആഗസ്ത് 24നാണ് ജെഡിയു-ജെജഡിഎസ് സഖ്യത്തോടെയുള്ള മഹാഘട് ബന്ധന് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്. 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ 160 എംഎല്‍മാര്‍ മഹാഘട് ബന്ധന് സര്‍ക്കാരിന് പിന്തുണ നല്കുന്നു. സിപിഎം, സിപി ഐ, കോണ്‍ഗ്രസ്, സിപിഐ(എംഎല്) എന്നിവരും പിന്തുണനല്കുന്നു.
ആഗസ്ത് 16നാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. ഇപ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ആണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: