ആറുവില്ലന്‍മാരും രണ്ടു നായികമാരുമായി ദളപതി വിജയിയുടെ പുതിയ സിനിമ. ‘വാരിസു’ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ വിജയ്.
ഇതിനു ശേഷമായിരിക്കും സംവിധായകന് ലോകേഷ് കനകരാജിനൊപ്പമുള്ള പുതിയ സിനിമ. ‘ദളപതി 67’ എന്ന പേര്‍മാത്രമാണ് ഔദ്യോഗികമായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയില്‍ നായികമാരായി തൃഷയും സമാന്തയും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതില്‍ സാമന്ത വിജയിയുടെ ഭാര്യ വേഷമായി അവതരിപ്പിക്കുമെന്ന് ‘മൂവി ക്രൂ’ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദളപതി 67ല്‍ ആറ് വില്ലന്മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്മാരായ സഞ്ജയ് ദത്ത്, പൃഥ്വിരാജ് സുകുമാരന്‍, അര്ജുന് സര്‍ജ എന്നിവരെ ഇതിനായി സമീപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ന്റെ രണ്ടാം പകുതിയില്‍ പൊങ്കല്‍ റിലീസായിട്ടായിരിക്കും സിനിമ തിയറ്ററുകളില്‍ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: