Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

5000 രൂപയില്‍ തുടങ്ങി; ഇപ്പോള്‍ 40,000 കോടിയുടെ സാമ്രാജ്യം; 43രൂപയുടെ ടാറ്റാ ടീ ഓഹരി 143 രൂപയ്‌ക്ക് വിറ്റ് ഓഹരിബിസിനസില്‍ ആദ്യ കുതിപ്പ്…

ചെറുപ്പം മുതലേ ഓഹരി വിപണിയോട് വലിയ കമ്പക്കാരനായിരുന്നു രാകേഷ് ജുന്‍ജുന്‍വാല. ഡിഗ്രി പഠനം കഴിഞ്ഞ ശേഷമാണ് 1985ല്‍ സ്വന്തമായി ഓഹരിക്കച്ചവടം തുടങ്ങിയത്. വെറും 5000 രൂപ മാത്രമായിരുന്നു കൈമുതല്‍.

Janmabhumi Online by Janmabhumi Online
Aug 14, 2022, 07:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ചെറുപ്പം മുതലേ ഓഹരി വിപണിയോട് വലിയ കമ്പക്കാരനായിരുന്നു രാകേഷ് ജുന്‍ജുന്‍വാല.   ഡിഗ്രി പഠനം കഴിഞ്ഞ ശേഷമാണ് 1985ല്‍ സ്വന്തമായി ഓഹരിക്കച്ചവടം തുടങ്ങിയത്. വെറും 5000 രൂപ മാത്രമായിരുന്നു കൈമുതല്‍.  ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍.  അദ്ദേഹം സുഹൃത്തുക്കളുമായി ഓഹരിവിപണിയെക്കുറിച്ചു പറയുന്നത് സാകൂതം കേട്ടിരുന്നാണ് രാകേഷ് ജുന്‍ജുന്‍വാല ഓഹരിക്കച്ചവടത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയത്.  പിന്നീട് ഓഹരിക്കച്ചവടത്തിന് സഹോദരന്റെ സുഹൃത്ത് 2.5 ലക്ഷം കൊടുത്തു- ബാങ്ക് പലിശയേക്കാള്‍ കൂടുതല്‍ ലാഭം നേടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തുക നല്‍കിയത്. ഈ തുക പ്രയോജനപ്പെടുത്തി രാകേഷ് ജുന്‍ജുന്‍വാല ഉയരങ്ങളിലേക്ക് കുതിച്ചു.  

ഓഹരി ബിസിനസില്‍ ആദ്യ കുതിപ്പുണ്ടായത് ടാറ്റാ ടീയുടെ ഓഹരിയില്‍ നിന്നാണ്. 43 രൂപ വിലയുണ്ടായിരുന്ന ടാറ്റാ ടീയുടെ 5,000 ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാല വാങ്ങി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ടാറ്റാ ടീയുടെ വില കുതിച്ചുയര്‍ന്ന് 143 രൂപയിലെത്തി. ഈ ഓഹരികള്‍ വിറ്റ് നേടിയത് മൂന്ന് മടങ്ങ് ലാഭം. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ലാഭമുണ്ടാക്കി. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നിന്നും നല്ല ലാഭം ഉണ്ടാക്കി.  

1986നും 1989നും ഇടയില്‍ 20 മുതല്‍ 25 ലക്ഷം ലാഭം നേടി. പിന്നീട് സെസ ഗോവ (ഇപ്പോഴത്തെ വേദാന്ത) എന്ന കമ്പനിയില്‍ നിക്ഷേപിച്ചു. 28 രൂപയ്‌ക്ക് വാങ്ങിയ ഈ ഓഹരി 65 രൂപയിലേക്ക് കുതിച്ചു. ഇതിലും ലക്ഷങ്ങള്‍ നേട്ടമുണ്ടാക്കി.  

ഇതിനിടെ ഭാര്യ രേഖ റെയര്‍ എന്‍റര്‍പ്രൈസസ് എന്ന പേരില്‍ ഓഹരിക്കച്ചവടം നടത്താന്‍ ഒരു കമ്പനി മുംബൈയില്‍ തുടങ്ങി. 2002-2003ല്‍ രാകേഷ് ജുന്‍ജുന്‍വാല ടൈറ്റന്‍ കമ്പനിയുടെ ഓഹരി മൂന്ന് രൂപ എന്ന  ശരാശരി വിലയ്‌ക്ക് വാങ്ങി. ടാറ്റയുടെ വാച്ച് കമ്പനിയായ ടൈറ്റന്‍ കമ്പനിയുടെ 4.4 കോടി ഓഹരികള്‍ ഒരു ഘട്ടത്തില്‍ രാകേഷ് വാങ്ങിയിരുന്നു. അതായത് ടൈറ്റന്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 5.1 ശതമാനത്തോളം ഓഹരികള്‍. ഈ ഓഹരികള്‍ ഇന്നും രാകേഷ് ജുന്‍ജുന്‍വാലയുടെ കൈകളിലുണ്ട്. ഇതിന്റെ ഇപ്പോഴത്തെ ഒരു ഓഹരി വില  2140 രൂപയാണ്.  ഈ ഓഹരികളുടെ ഇപ്പോഴത്തെ വിപണി വില 9544 കോടി രൂപയാണ്. 

2004ല്‍ വാങ്ങിയ പ്രജ് ഇന്‍ഡസ്ട്രീസ് ഓഹരി 250 മടങ്ങ് ലാഭത്തിനാണ് വിറ്റത്. ലൂപിന്‍ എന്ന കമ്പനിയുടെ ഓഹരി 150 രൂപയ്‌ക്ക് വാങ്ങി വിറ്റത് 635  രൂപയ്‌ക്ക്. ഇതുകൂടാതെ പല ഇരട്ടിയായി വാങ്ങി വിറ്റ മറ്റ് ഓഹരികളില്‍ ക്രിസില്‍, ഓരോബിന്ദോ ഫാര്‍മസി എന്നിവ ഉള്‍പ്പെടും.  

2021ല്‍ രാകേഷ് ജുന്‍ജുന്‍വാല പത്രവാര്‍ത്തകളില്‍ ഇടം പിടിച്ചത് വെറും എട്ട് ദിവസത്തിനുള്ളില്‍ 50 കോടി ലാഭമുണ്ടാക്കിയ ഇടപാടിന്റെ പേരിലായിരുന്നു. ടൈറ്റന്‍, സ്റ്റാര്‍ ഹെല്‍ത്ത്, ടാറ്റാ മോട്ടോഴ്സ്, എസ്കോര്‍ട്സ്, ക്രിസില്‍ എന്നീ അഞ്ച് ഓഹരികളില്‍ നിന്നായിരുന്നു ഈ ലാഭം.  

ഇദ്ദേഹം നിരവധി കമ്പനികളിലും നിക്ഷേപം നടത്തിയിരുന്നു. ആപ്ടെക്, ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്നിവയില്‍ അദ്ദേഹം നിക്ഷേപിച്ചു. പ്രൈം ഫോകസ്, ജിയോജിത് ഫിനാന്‍ഷ്യല്‍, ബില്‍കെയര്‍, പ്രജ് ഇന്‍ഡസ്ട്രീസ്, പ്രൊവോഗ്,കോണ്‍കോര്‍ഡ്, മിഡ് ഡേ മള്‍ട്ടിമീഡിയ, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, വൈസറോയി ഹോട്ടല്‍സ്, ടോപ്സ് സെക്യൂരിറ്റി എന്നീ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ന്നു.  ഇപ്പോള്‍ ബില്‍ കെയര്‍ എന്ന കമ്പനിയുടെ 13 കോടി രൂപയുടെ ഓഹരികള്‍ കൈവശമുണ്ട്. കാനറ ബാങ്കിന്റെ 742 കോടി രൂപയുടെ ഓഹരികള്‍, ജിയോജിത്തിന്റെ 90 കോടി രൂപയുടെ ഓഹരികള്‍, ജൂബിലന്‍റ് ഇന്‍ഗ്രേവയുടെ 250 കോടി രൂപയുടെ ഓഹരികള്‍, ടൈറ്റന്റെ 9544 കോടി രൂപയുടെ ഓഹരികള്‍, എന്‍സിസിയുടെ 455 കോടി രൂപയുടെ ഓഹരികള്‍, ഫോര്‍ടിസ് ഹെല്‍കെയറിന്റെ 808 കോടി രൂപയുടെ ഓഹരികള്‍ എന്നിവ ജുന്‍ജുന്‍വാലയുടെ കൈകളില്‍ ഉണ്ട്. 

പുതുതായി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ആകാശ എയര്‍ എന്ന വിമാനക്കമ്പനിയുടെ സഹസ്ഥാപകനായിരുന്നു. ആകാശ എയര്‍  പ്രവര്‍ത്തനം തുടങ്ങിയ മാസത്തില്‍ തന്നെയാണ് ആകസ്മികമായി മരണം ഇദ്ദേഹത്തെ തട്ടിയെടുത്തത്. 35 വര്‍ഷത്തിന്റെ ഓഹരിക്കച്ചവടത്തില്‍  അദ്ദേഹത്തിന്റെ ആസ്തി 40,000 കോടി രൂപയായി വളര്‍ന്നു.

Tags: ലോകാരോഗ്യ സംഘടനബിഗ് ബുള്‍ഓഹരിവിപണിStock marketരാകേഷ് ജുന്‍ജുന്‍വാലജുന്‍ജുന്‍വാല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഫണ്ട് തിരിമറി: അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ അഞ്ചുവർഷത്തെ വിലക്കേര്‍പ്പെടുത്തി സെബി

Business

പ്രതിഫലിക്കാതെ ഓഹരി വിപണി : ഹിന്‍ഡന്‍ബര്‍ഗിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല!

Business

ഫസ്റ്റ് ക്രൈ ഓഹരി വാങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത് 3.83 കോടി ലാഭം;

India

ഓഹരി വിപണിക്കു വിശ്വാസ്യതയില്ലെന്നു പറച്ചില്‍; അഞ്ചു മാസം കൊണ്ടു രാഹുലിന് ലഭിച്ചത് 46.50 ലക്ഷം ലാഭം

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച് (വലത്ത്)
Business

മാധബി പുരി പറഞ്ഞു, ‘ഓഹരി വിപണിയിലെ ചൂതാട്ടം തടയണം’; നികുതി കൂട്ടിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു: ‘ഊഹക്കച്ചവടമാകാം, ചൂതാട്ടം വേണ്ട’

പുതിയ വാര്‍ത്തകള്‍

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം, നാളെമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

സിറിയയ്‌ക്കെതിരായ സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ച് ട്രംപ്

മുൻ മുഖ്യമന്ത്രി വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം, ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്

ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies