ചെന്നൈ: ചെന്നൈയില്‍ ഫെഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡില്‍ നിന്നും 20 കോടിയുടെ സ്വര്‍ണ്ണം മോഷണം പോയി. ഇതേ ബാങ്കില്‍ ജീവനക്കാരനായ മുരുകനാണ് മോഷണത്തിന് പിന്നില്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. പട്ടാപ്പകലായിരുന്നു കൊള്ള. 32 കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് ഇവര്‍ കൊള്ളയടിച്ചത്. കൊള്ളയ്ക്ക് മുന്‍പ് ബാങ്കിലെ സിസിടിവി മുരുകന് കേടുവരുത്തിയിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡിലാണ് മോഷണം നടന്നത്. അരുമ്പാക്കത്ത് എസ് ബി ഐ ഓഫീസേഴ്സ് കോളനിയിലെ റസാക് ഗാര്ഡന് മെയിന്‍ റോഡിലാണ് ഈ ശാഖ. വായ്പയും പണയസേവനങ്ങളും നല്കുന്ന സ്ഥാപനമാണ് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്.
ഈ ഓഫീസില്‍ ജോലി ചെയ്യുന്ന മുരുകനും ഈ ബാങ്ക് കൊള്ളയില്‍ പങ്കാളിയായിരുന്നു. ശനിയാഴ്ച മുരുകന് ലീവിലായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മുരുകനും മറ്റ് രണ്ട് പേരും രണ്ട് ബൈക്കുകളിലായി എത്തിയത്. സുരക്ഷാ ജീവനക്കാരനായ ശരവണന് മയക്കമരുന്ന് കലര്‍ത്തിയ ശീതള പാനീയം കുടിക്കാന്‍ കൊടുത്തു. മയങ്ങിപ്പോയ ഇയാളെ വലിച്ച് ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയി.
ബാങ്കില്‍ മൂന്ന് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. മറ്റ് രണ്ട് സ്റ്റാഫുകളായ സുരേഷ്, വിജയലക്ഷ്മി എന്നിവരെ കത്തിമുനയില്‍ നിര്‍ത്തി ലോക്കറിന്റെ താക്കോല്‍ വാങ്ങി.
സെക്യൂരിറ്റി ഗാര്‍ഡിനെയും രണ്ട് ജീവനക്കാരെയും പിന്നീട് ബാത്ത് റൂമില്‍ പൂട്ടിയിട്ടു. 32 കിലോ സ്വര്‍ണ്ണമാണ് എടുത്തത്. സിസിടിവി ക്യാമറകള്‍ നേരത്തെ ബാങ്ക് ജീവനക്കാരനായ മുരുകന് കേടാക്കിവെച്ചിരുന്നു.
ശനിയാഴ്ച രണ്ട് ബൈക്കുകളില്‍ വന്ന മൂന്ന് മോഷ്ടാക്കള്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി. പിന്നീട് സുരക്ഷാജീവനക്കാരനും ബാങ്കിലെ ജീവനക്കാര്‍ക്കും മയക്കമരുന്ന് നല്‍കിയതിന് ശേഷമാണ് ബാങ്കില്‍ പ്രവേശിച്ചതെന്ന് പറയുന്നു. പിന്നീട് അവര്‍ 20 കോടി വിലവരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇടപാടുകാര്‍ ഈടായി നല്കിയ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ബാങ്ക് ജീവനക്കാരന് പങ്കുള്ളതായി പറയപ്പെടുന്നു.
ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: