പാരിസ്: പോയ സീസണിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി’ ഓര് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ഫ്രാന്‍സ് ഫുട്ബോള്‍. 30 അംഗ പട്ടികയില്‍ പിഎസ്ജിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. 2005-ന് ശേഷം ഇതാദ്യമായാണ് മെസ്സിയുടെ പേരില്ലാതെ ചുരുക്കപ്പട്ടിക പുറത്തിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം കരിയറിലെ ഏഴാം ബാലണ്‍ ഡി’ ഓര് പുരസ്കാരം സ്വന്തമാക്കിയ മെസ്സിക്ക് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടി.
തിബൗട്ട് കുര്‍ട്ടോ, റാഫേല്‍ ലിയോ, ക്രിസ്റ്റഫര്‍ എന്‍കുങ്കു, മുഹമ്മദ് സലാ, ജോഷ്വ കിമ്മിച്ച്, ട്രെന്റ് അലക്സാണ്ടര്‍-അര്‍നോള്‍ഡ്, വിനീഷ്യസ് ജൂനിയര്‍, ബെര്‍ണാഡോ സില്‍വ, ലൂയിസ് ഡയസ്, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, റിയാദ് മഹ്രെസ്, കാസെമിറോ, ഹ്യൂങ്-മിന് സണ്‍, ഹാരി കെയ്ന്‍, ഡാര്വിന് ന്യൂനസ്, ഫില്‍ ഫോഡന്, സാദിയോ മാനെ, സെബാസ്റ്റ്യന്‍ ഹാലര്‍, ലൂക്കാ മോഡ്രിച്ച്, അന്റോണിയോ റൂഡിഗര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെവിന് ഡി ബ്രൂയ്ന്, ഡ്യുസന്‍ വ്ളാഹോവിച്ച്, വിര്‍ജില്‍ വാന്‍ ഡൈക്ക്, ജോവോ കാന്‍സലോ, കൈലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: