കാസര്‍കോട്: ദേശീയ പവര്‍ലിഫ്റ്റിങ്ങ് മത്സരങ്ങള്‍ നാളെ അവസാനിക്കാനിരിക്കെ വനിതകളുടെ ജൂനിയര്‍-സബ്ജൂനിയര് വിഭാഗങ്ങളില്‍ കേരളം മുന്നില്‍. സബ് ജൂനിയര്‍ വിഭാഗത്തില്‍ 53 പോയിന്റുമായി കേരളം മുന്നിട്ടുനില്‍ക്കുന്നു. 36 പോയിന്റുമായി പുതുച്ചേരി രണ്ടാംസ്ഥാനത്തും, 35 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
ജൂനിയര്‍ വിഭാഗത്തില്‍ 55 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തും 44 പോയിന്റോടെ പുതുച്ചേരി രണ്ടാം സ്ഥാനത്തും 33 പോയിന്റുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണ്. പുരുഷന്മാരുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ 57 പോയിന്റോടെ തമിഴ്നാട് മുന്നില്‍. 34 പോയിന്റുമായി കേരളം രണ്ടാമതും 30 പോയിന്റുമായി ഗുജറാത്ത് മൂന്നാമതും. ജൂനിയര്‍ വിഭാഗത്തില്‍ 46 പോയിന്റോടെ മഹാരാഷ്ട്ര ഒന്നാമതും 34 പോയിന്റോടെ മധ്യപ്രദേശ് രണ്ടാമതും 33 പോയിന്റുമായി ആസ്സാം മൂന്നാം സ്ഥാനത്തുമാണ്.
നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മത്സരങ്ങള്‍ സമാപിക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.സബ് ജൂനിയര്‍- ജൂനിയര്‍ വിഭാഗങ്ങളിലെ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഇന്ത്യ ട്രോഫികളും, ഓവറോള്‍ കിരീടവും ചടങ്ങില്‍ നല്‍കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാകും.
ഇന്നലെ 13 ദേശീയ റിക്കാര്‍ഡ്93 കിലോ സബ്ജൂനിയര് വിഭാഗത്തില്‍ ജമ്മുവിലെ മുഹമ്മദ് ഒയിഷ റയിസ് സ്ക്വാട്ടില്‍ സ്വന്തം പേരിലെ 210 കിലോ 222.5 കിലോയായി, മൊത്തം 575 കിലോ 590 കിലോ ഭാരം ഉയര്‍ത്തി പുതിയ രണ്ട് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചു. 93 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഹരിയാനയുടെ പര്ദ്ദമാന് സ്വന്തം പേരിലുള്ള നിലവിലെ റിക്കാര്‍ഡ് ബഞ്ച് പ്രസ്സ് 162.5 കിലോ, 163 കിലോ ആയും, സ്ക്വാട്ടില്‍ 252.5 കിലോ 260 കിലോയായും മൊത്തം 722.5 കിലോ 723 കിലോ ഭാരവും ഉയര്‍ത്തി പുതിയ മൂന്ന് ദേശീയ റിക്കാര്‍ഡിനുടമയായി. 105 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ബഞ്ച് പ്രസ്സില്‍ ഹരിയാനയിലെ അമന്റെ പേരിലുള്ള 145 കിലോ 147.5 കിലോ ഉയര്‍ത്തിക്കൊണ്ട് ജമ്മുകാശ്മീരിന്റെ സാക്ഷം ചിബ് പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചു.
69 കിലോ സബ്ജൂനിയര് വിഭാഗത്തില്‍ കേരളത്തിലെ കാസര്‍കോട് സ്വദേശി അല്‍ക്കാ രാഘവ് മൂന്ന് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ട് സ്വര്‍ണ്ണം കരസ്ഥമാക്കി. സ്ക്വാട്ടില്‍ 127.5 നിലവിലെ റിക്കാര്‍ഡ് 130 കിലോയായും, ഡെഡ് ലിഫ്റ്റില്‍ 127.5 കിലോ 145 കിലോയായും മൊത്തം 305 കിലോ 332.5 കിലോയായി ഉയര്‍ത്തിക്കൊണ്ട് മികച്ച നേട്ടം കൈവരിച്ചു.
69 കിലോ ജൂനിയര്‍ വിഭാഗത്തില്‍ കര്‍ണ്ണാടകയുടെ വെനീസിയ കാര്‍ലോ തന്റെ പേരിലുള്ള നിലവിലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കൊണ്ട് സ്വര്‍ണ്ണം നേടി. ബഞ്ച് പ്രസ്സ് 80 കിലോ 81 കിലോയായി ഉയര്‍ത്തി. ഡെഡ് ലിഫ്റ്റ് 157.5 കിലോ 158 കിലോയായും മൊത്തം 365 കിലോ 366.5 കിലോയായി ഉയര്‍ത്തിക്കൊണ്ടാണ് ഈ നേട്ടത്തിനുടമയായത്. 63 കിലോ ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ കാസര്‍കോട് സ്വദേശി നന്ദന.കെ.വി നിലവിലെ റിക്കാര്‍ഡ് 360 കിലോ 360.5 കിലോയായി ഉയര്‍ത്തി പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു.
വിജയികള്‍
സബ് ജൂനിയര്‍ 93 കിലോ വിഭാഗം മുഹമ്മദ് ഒവൈസ് റൈസ് ജമ്മുകാശ്മീര്‍ (ഒന്ന്), റെക്സോണ്‍ നെറോണ കര്‍ണ്ണാടക (രണ്ട്), ചന്ദന്‍ സകേല രാജസ്ഥാന് (മൂന്ന്), സബ്ജൂനിയര് 105 കിലോ സാക്ഷം ചിബ് ജമ്മുകാശ്മീര്‍ (ഒന്ന്), ദിനേശ് കുമാര്‍ പി തമിഴ്നാട് (രണ്ട്), തസ്ലീം. ബി കേരളം (മൂന്ന്), ജൂനിയര്‍ 93 കിലോ പര്ദ്ദുമാന് ഹരിയാന (ഒന്ന്), റിതാന്ശു ഖന്ന രജസ്ഥാന് (രണ്ട്), ഖരനന്ദ റെകോണ് ആസാം (മൂന്ന്), ജൂനി
യര്‍ 105 കിലോ ഗണേഷ് ടോട്ടെ മഹാരാഷ്ട്ര (ഒന്ന്), റൊണിത് വെര്‍മ്മ ജമ്മുകാശ്മീര്‍ (രണ്ട്), പ്രിയബ്രത ബിസോയി ഒഡീഷ (മൂന്ന്), സബ് ജൂനിയര്‍ 69 കിലോ അല്‍ക്കാ രാഘവ് കേരളം (ഒന്ന്), അര്‍ച്ചിത കട്യാല്‍ ഉത്തര്‍പ്രദേശ് (രണ്ട്), ശിവാനി ലങ്കേഹ് ജമ്മുകാശ്മീര്‍ (മൂന്ന്), ജൂനിയര്‍ 69 കിലോ വെനീസിയ എ കാര്‍ലോ കര്‍ണ്ണാടക (ഒന്ന്), കാജല്‍ ഹരിയാന (രണ്ട്), അതിഥി വൈരാഗി മധ്യപ്രദേശ് (മൂന്ന്), സബ് ജൂനിയര്‍ 63 കിലോ അങ്കിത സിങ്ങ് ഉത്തര്‍പ്രദേശ് (ഒന്ന്), മുസ്കാന് ഷെയ്ക് മധ്യപ്രദേശ് (രണ്ട്), സുമിത്ര സൈക്കിയ ആസാം (മൂന്ന്), ജൂനിയര്‍ 63 കിലോ നന്ദന കെ.വി. കേരളം (ഒന്ന്), ശ്വേത ഹരിയാന (രണ്ട്) അനഘ പി.വി. കേരളം (മൂന്ന്) സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: