പാലക്കാട്: ദേശീയ പതാകയെ അപമാനിച്ച് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്. പതാക നല്‍കാനെത്തിയ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ പോലീസില്‍ വ്യാജപരാതിയും നല്‍കി.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലമ്പുഴ പഞ്ചായത്തിലെ ബിജെപി മെമ്പര്‍മാരായ മാധവദാസ്, നിമിഷ് എന്നിവര്‍ കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയപതാക നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് പതാക നല്‍കാന്‍ എത്തിയെങ്കിലും അവര്‍ നിരസിക്കുകയും, തനിക്ക് വേണ്ടെന്നും പറയുകയായിരുന്നു. തങ്ങള്‍ ഒരു വ്യക്തിക്കല്ല മറിച്ച് പഞ്ചായത്തിന്റെ മുഖ്യഭരണാധികാരിക്കാണ് ദേശീയപതാക നല്‍കുന്നതെന്ന് പറഞ്ഞെങ്കിലും അതും നിരസിച്ചു. പിന്നീട് പതാക ഏറ്റുവാങ്ങാമെന്നും ഫോട്ടോ എടുക്കരുതെന്നും, പകരം ദേശീയപതാക കൈപ്പറ്റിയതിന് രസീത് എഴുതിതാരമെന്നും പറയുകയായിരുന്നു. ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞതിന് കാരണം ചോദിച്ചപ്പോള്‍ ഇരുവരോടും കയര്‍ക്കുകയും, ഫോണ്‍ തട്ടിപറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മാത്രമല്ല, ദേശീയപതാക വേണ്ടെന്നും പറഞ്ഞ് ഇരുവരെയും ഇറക്കിവിട്ടു. മാത്രമല്ല സംഭവം വിവാദമാകുമെന്ന് അറിഞ്ഞതോടെ തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് പോലീസില്‍ വ്യാജ പരാതിയും നല്‍കി. ദേശീയ പതാകയെ അപമാനിച്ച മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാധവദാസും, നിമിഷും മലമ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദേശീയ പതാകയെ അപമാനിച്ച മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസടുക്കണമെന്നും , സത്യപ്രതിജ്ഞാലംഘനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ മെമ്പര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: