കൊല്‍ക്കൊത്ത: കന്നുകാലി, കല്‍ക്കരി കള്ളക്കടത്ത് ഇടപാടുകളില്‍ വന്‍തുക കമ്മീഷന് പറ്റിയിരുന്ന മമതയുടെ മസില്‍മാനായി അറിയപ്പെട്ടിരുന്ന അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തു. 10 തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനാല്‍ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്ത ശേഷം സിബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മമതയുടെ ഗുണ്ടാത്തലവന് എന്നാണ് ബിര്‍ഭൂമിലെ തൃണമൂല്‍ നേതാവായ അനുബ്രത മൊണ്ടാല്‍ അറിയപ്പെടുന്നത്.
ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടത്തുന്ന ഓരോ കന്നുകാലിക്കും 2500 രൂപ മുതല്‍ 3000 രൂപ വരെ അനുബ്രത മൊണ്ടാലിന് ലഭിച്ചിരുന്നു. ഈദ് പോലുള്ള ഉത്സവ സീസണുകളില്‍ ഈ തുക 5000 മുതല്‍ 6000 വരെ ഉയര്‍ന്നിരുന്നു. കല്‍ക്കരി കള്ളക്കടത്തില്‍ ഓരോ ട്രക്കിനും 10000 രൂപ വരെ കൈക്കൂലി ലഭിച്ചിരുന്നു. ഈ കരാര്‍പ്രകാരം വെറും മൂന്ന് മാസത്തില്‍ ആറ് കോടി വരെ അനുബ്രത മൊണ്ടാല്‍ അനധികൃതമായി സമ്പാദിച്ചിരുന്നതായി സിബിഐ കണ്ടെത്തി. കള്ളക്കടത്ത് രാജാവായ മൊഹമ്മദ് ഇനാമല്‍ ഹഖ് സൈഗാള്‍ ഹുസൈന് നല്കുന്ന പണമാണ് പിന്നീട് അനുബ്രത മൊണ്ടാലിന് എത്തിയിരുന്നത്.
തൃണമൂല്‍ ഗുണ്ടായിസത്തിന്റെ മുഖ്യ ആസൂത്രകനായാണ് അനുബ്രത മൊണ്ടാല്‍. ഇദ്ദേഹത്തിന്റെ മസില്പവറിലാണ് തൃണമൂല്‍ ബംഗാളില്‍ പല പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചത്. ബംഗാളിലെ പല രാഷ്ട്രീയക്കൊലപാതകങ്ങളും ബിജെപിക്കാര്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിലും അനുബ്രത മൊണ്ടാലിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു.തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അക്രമങ്ങള്‍ക്ക് പിന്നിലും തൃണമൂലിന് വേണ്ടി അനുബ്രത മൊണ്ടാല്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. 10ാമത്തെ സമന്‍സ് കിട്ടിയിട്ടും അനുബ്രത സിബി ഐയോട് 14 ദിവസം കൂടി അവധി നീട്ടിച്ചോദിച്ചതാണ് സിബിഐയെ ചൊടിപ്പിച്ചത്.
ഓരോ തവണ സിബിഐ സമന്‍സ് കിട്ടുമ്പോഴും അസുഖം അഭിനയിച്ച് ആശുപത്രിയില്‍ പ്രവേശനം നേടുന്ന തന്ത്രമാണ് അനുബ്രത മൊണ്ടാല്‍ അനുവര്‍ത്തിച്ചിരുന്നത്. ഒമ്പതാമത്തെ സമന്‍സ് കിട്ടിയപ്പോള്‍ അനുബ്രത മൊണ്ടാല്‍ കൊല്‍ക്കൊത്തയിലെ എസ് എസ് കെഎം എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നാടകീയമായി പ്രവേശനം നേടിയിരുന്നു. എന്നാല്‍ ഏഴ് ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം അനുബ്രതയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മാത്രമുള്ള അസുഖമില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിച്ചതോടെ ഇദ്ദേഹം അപഹാസ്യനായി. അന്ന് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ മൊണ്ടാലിനെ ‘കള്ളന്’ ‘കള്ളന്’ എന്ന് ആളുകള്‍ ഉറക്കെ വിളിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് ഇനിയും കര്‍ശനമായ നടപടിയെടുത്തില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് സിബി ഐ തീരുമാനിച്ചത്. ഇതോടെയാണ് വീണ്ടും 10ാം തവണ സിബി ഐ നോട്ടീസ് അയച്ച ശേഷവും ഹാജരാകാതിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ബംഗാളിലെ അതിര്‍ത്തിയിലൂടെ കന്നുകാലികളെ തന്റെ രാഷ്ട്രീയ സ്വാധീനവും ഗുണ്ടായിസവും ഉപയോഗപ്പെടുത്തി അതിര്‍ത്തി രക്ഷാസേനയിലെ ചില ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെയാണ് കള്ളക്കടത്ത് സജീവമായി നടത്തിയത്. കള്ളക്കടത്തുകാര്‍ ഓരോ കടത്തിന്റെയും 10 ശതമാനത്തോളം ബിഎസ് എഫ് ഉദ്യോഗസ്ഥര്‍ക്കും കമ്മീഷനായി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: