കൊച്ചി : സ്വര്‍ണക്കടത്ത് കള്ളപ്പണക്കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇഡി കൊച്ചി സോണല്‍ ജോയിന്റ് ഡയറക്ടറായ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ചെന്നൈ ഓഫീസിലേക്കാണ് മാറ്റം. പത്ത് ദിവസത്തിനകം ചെന്നൈ ഓഫീസില്‍ ജോയിന്‍ ചെയ്യാനാണ് അദ്ദേഹത്തിന് ലഭിച്ച ഔദ്യോഗിക നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം കൊച്ചി ഓഫീസിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന് ഒരുവര്‍ഷം മുമ്പ് സ്ഥലം മാറ്റം ലഭിച്ചതാണ്. സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് ഒരു വര്‍ഷത്തേയ്‌ക്ക് മരവിപ്പിച്ചിരിക്കുകയായിരുന്നു. അതേസമയം നിലവിലെ ഓഫീസിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞെങ്കിലും സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല ആര്‍ക്കാണെന്ന് നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്ത് കേസ് ഇത്രയും വിവാദം ഉണ്ടാക്കുകയും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ആരോപണം നേരിടുമ്പോഴാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണനടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് കടുപ്പിച്ചിരിക്കുകയാണ്.
സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം കര്‍ശ്ശനമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ സ്വികരിച്ചുവരികയാണ്. ഇത് കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളായ സരിത്ത്, സന്ദീപ് എന്നിവരേയും ഇഡി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: