തിരുവനന്തപുരം : ഇന്ത്യന്‍ അധീന കശ്മീറോ? അതെന്ത് തേങ്ങ? ഒറ്റ കശ്മീറേ ഉള്ളൂ, ത്രിവര്‍ണ്ണം പാറിപ്പറക്കുന്ന ഇന്ത്യയുടെ കശ്മീരെന്ന് ജലീലിന്റെ പ്രസ്താവനയ്ക്ക് വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍. മലയാളി സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമൃത്സറില് എത്തിയ ജലീല്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പാക് ഒക്യുപൈഡ് കശ്മീരിനെ ആസാദ് കശ്മീരെന്ന് പരാമര്‍ശിച്ചതിനെതിരെയായിരുന്നു ഈ വിമര്‍ശനം.
‘ഇന്ത്യന്‍ അധീന കശ്മീറോ? അതെന്ത് തേങ്ങ? ഒറ്റ കശ്മീറേ ഉള്ളൂ, ത്രിവര്‍ണ്ണം പാറിപ്പറക്കുന്ന ഇന്ത്യയുടെ കശ്മീര്‍. അതിന്റെ ഒരു ഭാഗം ചില തീവ്രവാദികള്‍ കൈവശം വച്ചിരിക്കുന്നെന്ന് മാത്രം. അതാണ് പാക്കിസ്ഥാന് ഒക്യുപൈഡ് കാശ്മീര്‍. അതും നമ്മുടേത് തന്നെയാണ്.
ഉദാഹരണം പറയാം. ഇപ്പോള്‍ ജലീല്‍ സാഹിബിന്റെ ഒരു പുരയിടം ഏതെങ്കിലും സിമി തീവ്രവാദി കൈവശപ്പെടുത്തിയെന്ന് കരുതുക. ആ സ്ഥലം അപ്പോഴും ജലീല്‍ സാഹിബിന്റേത് തന്നെയാവില്ലേ? തീവ്രവാദി കൈവശം വച്ചതുകൊണ്ട് അത് ആസാദ് പുരയിടവും, സാഹിബിന്റെ കൈവശം ഉള്ള ബാക്കി ഭൂമി ജലീല്‍ അധീന പുരയിടവും ആവുന്നില്ലല്ലോ, യേത്?’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ മറുപടി.
പാക് ഒക്യുപൈട് കശ്മീര്‍ (പാക് അധീന കശ്മീര്‍) എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്ന് ജലീലിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യരും ജലീലിന് മറുപടി നല്കി. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഏക കണ്ഠമായി പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുന്‍ മന്ത്രിയുമായ താങ്കള്‍ പാക് ഒക്യൂപൈഡ് കശ്മീര്‍ എന്ന ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുന്നില്ലേ? ജലീല്‍ പാക്കിസ്ഥാനെ വെള്ളപൂശുകയാണ്.
സോ കാള്‍ഡ് ആസാദ് കശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന് ചൈനക്ക് കൊടുത്തു. പാക് അധീന കശ്മീരിലെ സര്‍ക്കാര്‍ തമാശയാണ്. അവിടെ പരിപൂര്‍ണമായും പാക് ഭരണമാണ്. കശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്താനുമായി ചേര്‍ക്കപ്പെട്ടതല്ല, പാക് സൈന്യം അധിനിവേശം നടത്തിയതാണ് , ഇന്ത്യന്‍ സൈനിക നടപടി ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കാശ്മീരും അവര്‍ കയ്യേറിയേനെ.
കെടി ജലീലിന്റെ പോസ്റ്റില്‍ പാക് അധീന കാശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചത് പോലെ തന്നെ ഗുരുതരമാണ് അതെ പോസ്റ്റില്‍ ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് വിളിച്ചിരിക്കുന്നത്. ആദ്യ വായനയില്‍ അത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പോസ്റ്റില്‍ മുഴുവന്‍ പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ ‘കുറഞ്ഞ ഇടപെടലിനെ’ പുകഴ്ത്തലാണ്. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികള്‍ക്കിടയില്‍ വ്യക്തമാണെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.
ജലീലിന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മതസ്നേഹം ചരിത്രത്തെ വളച്ചൊടിക്കുകയാണ്. സൈനത്തിന്റെ സുരക്ഷയില്‍ കറങ്ങി നടന്നിട്ട് സൈന്യത്തെ തന്നെ കുറ്റം പറയുന്ന ജനപ്രതിനിധി… എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: