Categories: Samskriti

സ്ത്രീകള്‍ വേദത്തിനധികാരികള്‍

Published by

(സ്ത്രീകളുടെ ഗായത്രീസാധന)

വേദങ്ങളുടെ അധികാരം സ്ത്രീകള്‍ക്കില്ലേ? സ്ത്രീകള്‍ക്കു ഗായത്രീമന്ത്രത്തിനു അധികാരം ഉണ്ടോ ഇല്ലയോ എന്നത് ഒറ്റപ്പെട്ട-സ്വതന്ത്രമായ-ഒരു ചോദ്യമല്ല. സ്ത്രീകള്‍ക്ക് ഗായത്രീ ജപം നിഷിദ്ധമാണെന്നു പ്രത്യേകിച്ചെങ്ങും പ്രസ്താവിച്ചു കാണുന്നില്ല. സ്ത്രീകള്‍ക്കു വേദങ്ങളില്‍ അധികാരമില്ലെന്നു പറയാറുള്ളതുകൊണ്ടാണ്  ഈ ചോദ്യമുദിക്കുന്നത്. ഗായത്രിയും വേദമന്ത്രമായതിനാല്‍ മറ്റു മന്ത്രങ്ങളെപ്പോലെ ഇതും ഉച്ചരിക്കാന്‍ അധികാരം അരുതെന്നാക്കി .

സ്ത്രീകള്‍ വേദത്തിനധികാരികള്‍ ആകരുതെന്നുള്ള പ്രതിബന്ധങ്ങളൊന്നും വേദങ്ങളിലില്ല. വേദങ്ങളില്‍ സ്ത്രീകളാല്‍തന്നെ ഉച്ചരിക്കപ്പെടേണ്ട എത്രയോ മന്ത്രങ്ങളുണ്ട്.  ആ മന്ത്രങ്ങളിലെ സ്ത്രീലിംഗത്തിലുള്ള ക്രിയാപ്രയോഗത്തില്‍ നിന്നു അവ സ്ത്രീകളാല്‍തന്നെ പ്രയോഗിക്കപ്പെടേണ്ടതാണെന്ന് സ്പഷ്ടമാണ് . നോക്കൂ:  

ഉദസൗ സൂര്യോ അഗാദുദയം  

മാമകോ ഭഗഃ അഹ,

തദ്ധിദബലാ പതിമന്യ  

സാക്ഷി വിഷാസഹി

അഹം കേതുരഹം  

മൂര്‍ദ്ധാളഹമുഗ്രാ വിവാചിനി,  

മമേദനുകൃതും പതിഃ  

സേഹാ നായാ ഉപാചരേത്’

‘മമ പുത്രാ ശത്രുഹണേളഥോ  

മേ ദുഹിതാ വിരാട്

ഉതാഹമസ്തി സഞ്ജയാ  

പത്യോ ശ്ലോക ഉത്തതഃ’

(ഋഗ്വേദം)

അര്‍ത്ഥം: സൂര്യോദയത്തോടൊപ്പം എന്റെ സൗഭാഗ്യം വര്‍ദ്ധിക്കട്ടെ. എനിക്കു പതിദേവനെ ലഭിക്കട്ടെ. വിരോധികളെ പരാജയപ്പെടുന്നവളും സഹനശീലയുമാകട്ടെ. ഞാന്‍ വേദങ്ങള്‍ കേള്‍ക്കുന്നവളാകണമേ. ഞാന്‍ തേജസ്വിനിയും പ്രഭാവശാലിയുമായ വാഗ്മിയാണേകമേ. പതിദേവന്‍ എന്റെ ഇച്ഛയ്‌ക്കും ജ്ഞാനത്തിനും കര്‍മ്മത്തിനും അനുസൃതമായി പ്രവര്‍ത്തിക്കണമേ, എന്റെ പുത്രന്‍ അകത്തും പുറത്തുമുള്ള ശത്രുക്കളെ നശിപ്പിക്കണമേ. ഞാന്‍ എന്റെ കൃത്യങ്ങളാല്‍ പതിദേവന്റെ ഉജ്ജ്വലമായ യശസ്സ് വര്‍ദ്ധിപ്പിക്കുമാറാകണമേ.

ത്ര്യംബകം യജാമഹേ  

സുഗന്ധിം പതിം വേദനം

ഉര്‍വ്വാരുകമിത്ര ബന്ധനാദിതോ  

മുക്ഷീയ മാമുത

(യജുര്‍വേദം)

അര്‍ത്ഥം: ഉത്തമ ഭര്‍ത്തൃപ്രാപ്തിക്കായി കുമാരിമാരായ ഞങ്ങള്‍ പരമാത്മാവിനെ സ്മരിച്ചുകൊണ്ട് യാഗം ചെയ്യുകയാണ്. അങ്ങ് ഞങ്ങളെ പിതൃഗൃഹത്തില്‍നിന്നും മോചിപ്പിക്കണം. എന്നാല്‍ പതിയില്‍നിന്നും ഒരിക്കലും അകറ്റരുത്.

ആശാ സാന്തം സൗമനസം  

പ്രജാം സൗഭാഗ്യം രയിം

പത്യുരനു വ്രതാ ഭൂത്വാ ഹം  

നഹ്യേ സുകൃതായകം

(അഥര്‍വവേദം)

വധു പറയുകയാണ്- ഞാന്‍ യജ്ഞാദിശുഭാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി ശുഭവസ്ത്രങ്ങള്‍ ധരിക്കുന്നു. സദാ സൗഭാഗ്യവും ആനന്ദവും ധനവും സന്താനവും കാംക്ഷിച്ചുകൊണ്ട് എപ്പോഴും പ്രസന്നവതിയായി കഴിയും.

വേദോസി വിത്തരസി  

വേദസേ ത്വാ വേദോമേ  

വിംദ വിദേയ ഘൃതവന്തം  

കുലായിനം രാസ്യസ്‌പോഷം

സഹസ്ര്തിണം വേദോവാജം

ദദാതുമേ വേദോവീരംദദാ-

ദുമേ  

(കാഠക സംഹിത)

അങ്ങ് വേദമാകുന്നു, സകല ശ്രേഷ്ഠഗുണങ്ങളും ഐശ്യര്യങ്ങളും ലഭ്യമാക്കുന്നവനാകുന്നു. ജ്ഞാനലബ്ധിക്കായി ഞാന്‍ അങ്ങയെ സമീപിക്കട്ടെ. വേദങ്ങള്‍ എനിക്കു തേജോമയവും കുലമഹിമ ഉയര്‍ത്തുന്നതും ഐശ്വര്യവര്‍ദ്ധകവുമായ ജ്ഞാനം അരുളട്ടെ. വേദങ്ങള്‍ എനിക്കു വീരശ്രേഷ്ഠസന്താനങ്ങള്‍ നല്‍കട്ടെ.

വിവാഹസമയത്ത് വധുവും വരനും ചേര്‍ന്ന് ഈ മന്ത്രം ഒരുമിച്ച് ഉച്ചരിക്കുന്നു:

സമഞ്ജന്തു വിശ്വേദേവാഃ  

സമാപോ ഹൃദയാനി നൗ

സം മാതരിശ്വാ സം ധാതാ  

സമുദ്രേഷ്ടി ദധാതു നൗ

(ഋഗ്വേദം)

അര്‍ത്ഥം: ‘ഞങ്ങളിരുവരുടേയും ഹൃദയം ജലം കണക്കെ പരസ്പരം സ്‌നേപൂര്‍വ്വം യോജിച്ചുകഴിയുമെന്നു സകല വിദ്വജ്ജനങ്ങളും അറിഞ്ഞാലും. വിശ്വനീയന്താവായ പരമാത്മാവും വിദുഷികളായ ദേവിമാരും ഞങ്ങളുടെ പ്രേമം സ്ഥിരമായി നിലനില്‍ക്കാന്‍ സഹായിച്ചാലും’.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: women