മാമല്ലപുരം: പ്രഗ്നാനന്ദയുടെയും ഗുകേഷിന്റെയും ഇന്ത്യ ടീം 2ല്‍ ഉള്‍പ്പെട്ട തൃശൂര്‍ക്കാര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണം. രണ്ടാം ബോര്‍ഡില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാരന്‍ എന്ന നിലയ്‌ക്കാണ് 18 കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്.
മികച്ച പെര്‍ഫോമന്‍സ് റേറ്റിംഗ് നോക്കിയാണ് നാല് ബോര്‍ഡുകളിലെയും വിജയികളെ തിരഞ്ഞെടുത്തത്. രണ്ടാമത്തെ ബോര്‍ഡില്‍ കളിച്ച നിഹാല്‍ സരിന് 2774 എന്ന റേറ്റിംഗ് കിട്ടി. ഇത് 44ാം ചെസ് ഒളിമ്പ്യാഡില്‍ രണ്ടാമത്തെ ബോര്‍ഡിലെ മികച്ച റേറ്റിംഗ് ആയിരുന്നു. 11 റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഒരൊറ്റ കളി പോലും നിഹാല്‍ സരിന്‍ തോറ്റില്ല. പ്രഗ്നാനന്ദയും ഗുകേഷും തോറ്റപ്പോള്‍ പോലും നിഹാല്‍ സരിന്‍ വിജയം അല്ലെങ്കില്‍ സമനില എന്ന നിലയില്‍ അവസാനം വരെ തുടര്‍ന്നു.
ആകെ 11 റൗണ്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പത്ത് കളികളെ നിഹാല്‍ സരിന്‍ കളിച്ചുള്ളൂ. അതില്‍ അഞ്ച് കളികളില്‍ ജയിച്ചു. അഞ്ച് കളികളില്‍ സമനില. ജയിച്ചാല്‍ ഒരു പോയിന്‍റും തോറ്റാല്‍ അരപോയിന്‍റും ആയിതനാല്‍ 10 കളില്‍ നിന്നും ഏഴര പോയിന്‍റ് നിഹാല്‍ നേടി. ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം ബോര്‍ഡില്‍ കളിച്ച ആര്‍ക്കും ഈ നേട്ടമുണ്ടാക്കാനായില്ല. നിഹാല്‍ സരിന്‍ തോല്‍പിച്ചവരില്‍ ക്യൂബെയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ലൂയിസ് പെരെസ്, ജര്‍മ്മനിയുടെ ഗ്രാന്‍റ് മാസ്റ്റര്‍ മത്തിയാസ് ബ്ലൂബോമിന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സമനിലയില്‍ കുരുക്കിയതില്‍ ലോക ആറാം നമ്പര്‍ താരംമായ അമേരിക്കയുടെ ലെവ് അറോണിയനും സ്പെയിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ ആന്‍റണ്‍ ഗുയ്ജാറിനും ഉക്രൈന്റെ ഗ്രാന്‍റ് മാസ്റ്റര്‍ നോഡിര്‍ബെക് യകുബോയെവും അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ഹ്രാന്‍റ് മെല്‍കുംയാനും ഉണ്ട്. .
14ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടി ചെസ് കുതുകികളെ ഞെട്ടിച്ച താരമാണ് നിഹാല്‍ സരിന്‍. തൃശൂർ ജില്ലയിലെ പൂത്തോളിൽ ഡോ. എ. സരിന്റെയും ഡോ. ഷിജിന്റെയും മൂത്ത മകനായി 2004 ജൂലായ് 13-ന് ജനിച്ചു. മാതാപിതാക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍. തൃശൂർ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിൽ പഠിച്ചിരുന്നു. അഞ്ചാം വയസിൽ നിഹാൽ ചെസ്സ് കളി പഠിച്ച് തുടങ്ങി. വേനൽ അവധിക്കാലത്ത് അച്ഛൻ ഡോ.സരിനാണ് നിഹാലിന് ചെസ് ബോർഡ് വാങ്ങി കൊടുത്തത്. ചെസ്സ് കളിക്കാൻ പ്രേരണയും പ്രചോദനവും ആയത് നിഹാലിന്റെ മുത്തച്ഛനാണ്. കളിയ്‌ക്കാൻ കൂട്ടുകാരില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ നിഹാലിന് അദ്ദേഹം കളിക്കൂട്ടുകാരനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് നിഹാല്‍ എന്ന ചെസ് പ്രതിഭയെ കരുപ്പിടിപ്പിച്ചത്. വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തി ലുള്ള വെസ്റ്റ് ചെസ്റ്റ് അക്കാദമിയുടെ പരിശീലനം നിഹാലിന് കരുത്തായി. 2014ല്‍ അണ്ടര്‍ 10 ലോക കിരീടം നേടിയിട്ടുണ്ട്. 2020ല്‍ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.
അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്‌ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: