കൊല്‍ക്കത്ത: അദ്ധ്യാപിക ബിക്കിനി ധരിച്ച ഫോട്ടോകള്‍ തന്റെ മകന് ഇന്‍സ്റ്റഗ്രാമില്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രക്ഷിതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അദ്ധ്യാപിക ജോലി രാജിവച്ചു. സെന്റ് സേവ്യേഴ്സ് കോളജിലാണു സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങള്‍ തന്റെ മകന് നോക്കുന്നതു കണ്ടുവെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായി മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിച്ചു. എന്നാല്‍ സര്‍വകലാശാല ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ സ്വമേധയാ രാജിവച്ചതായി അവകാശപ്പെട്ടു. പ്രൊഫസറുടെ ‘ആക്ഷേപാര്‍ഹമായതും’, ‘അശ്ലീലവും’ ‘നഗ്നതയുടെ അതിരുകളുള്ളതുമായ’ ചിത്രങ്ങള്‍ തന്റെ മകന് നോക്കുന്നതായി രക്ഷിതാവ് നല്കിയ കത്തില്‍ പറയുന്നു.
ബി.കെ. മുഖര്‍ജി എന്ന പേരില്‍ പിതാവ് തയ്യാറാക്കിയ പരാതി കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്
അടുത്തിടെ, എന്റെ മകന് പ്രൊഫസറുടെ ചില ചിത്രങ്ങള്‍ നോക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒരു അധ്യാപിക അടിവസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് വിദ്യാര്‍ത്ഥി നോക്കിക്കാണുക എന്നത് ഒരു രക്ഷിതാവ് എന്ന നിലയില്‍ എനിക്ക് തികച്ചും ലജ്ജാകരമാണ്. ഞാന്‍ എന്റെ മകനെ സ്ത്രീ ശരീരത്തോടുള്ള കടുത്ത അശ്ലീലതകളില്‍ നിന്നും സംരക്ഷിക്കുന്ന നിലയിലാണ് വളര്‍ത്തിയത്. 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി തന്റെ പ്രൊഫസര്‍ അല്‍പ്പവസ്ത്രം ധരിച്ച് ഒരു പൊതു വേദിയില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നത് കാണുന്നത് അശ്ലീലവും അനുചിതവുമാണ്,’ പരാതി കത്തില്‍ പറയുന്നു
ഇതേത്തുടര്‍ന്നു സര്‍വകലാശാല അധികൃതര്‍ പ്രൊഫസറെ ചര്‍ച്ചയ്ക്കു വിളിച്ചതായും, മീറ്റിംഗില്‍ രക്ഷിതാവിന്റെ പരാതി കത്തും തന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള ചില ഫോട്ടോഗ്രാഫുകളുടെ ലഘുചിത്രങ്ങളുള്ള ഒരു കടലാസും കാണിച്ചുവെന്ന് പ്രൊഫസര്‍ ആരോപിച്ചു. കൂടാതെ, സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാല്‍ ര്‍വകലാശാലയില്‍ നിന്ന് പുറത്തുപോകാന്‍ പ്രൊഫസര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: