കൊച്ചി : റോഡിലെ കുഴിയില്‍ വീണ് യാത്രികന് മരിച്ചതിന് പിന്നാലെ റോഡിലെ കുഴിയടയ്ക്കുന്നതില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. റോഡിലെ കുഴി അടയ്ക്കുന്നതില്‍ കരാറുകാരുടെ ഭാഗത്തു നിന്നും വീണ്ടും വീഴ്ച വന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
റോഡിലെ കുഴികള്‍ ശ്രദ്ധയില്‍ പെടുകയും നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചെങ്കിലും. ടാര്‍ പായ്ക്കറ്റിലാക്കി കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം വാര്‍ത്തയായിരുന്നു. അങ്കമാലി- മണ്ണുത്തി ദേശീയ പാതയിലാണ് ഇത്തരത്തില്‍ കരാറുകാരുടെ നിരുത്തരവാദിത്തപരമായ നടപടി. കരാറുകാര്‍ ആരുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ ടാര്‍ പായ്ക്കറ്റുകളിലായി കൊണ്ടുവന്ന് കുഴിമാത്രം മൂടുകയായിരുന്നു. ഇതോടെ കോടതി സര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കളക്ടര്‍മാരോ അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കളക്ടര്‍മാര്‍ കാഴ്ചക്കാരായി ഇരിക്കരുത്. അവര്‍ക്ക് അധികാരങ്ങള്‍ ഉണ്ട്. ദുരന്തനിവാരണ നിയമപ്രകാരം മോശം റോഡുകള്‍ ഉണ്ടായാല്‍ അതില്‍ ഇടപെടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം ഉണ്ട്. ആ അധികാരം ഉപയോഗിക്കണം എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: