തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ നെയ്യാറ്റിന്‍കരയുടെ വ്യാപാര വ്യവസായ മേഖലയില്‍ വരുന്ന മാറ്റങ്ങളും സാമൂഹിക മാറ്റവും ചര്‍ച്ചചെയ്യപ്പെട്ട ‘ജന്മഭൂമി വൈഭവ് 2022’ വികസന സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദ് കി അമൃതോത്സവത്തിന്റെ ഭാഗമായായിരുന്നു ‘ജന്മഭൂമി വൈഭവ് 2022’ സംഘടിപ്പിച്ചത്.
വികസന സെമിനാറില്‍ വിവിധമേഖലകളിലെ പുത്തന്‍ വികസനപദ്ധതികളുടെയും പ്രാദേശികവികസനവും സാമൂഹ്യനീതി സാധ്യമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കും വണ്ടിയുള്ള ചര്‍ച്ചയും നടന്നു. വഴിഞ്ഞം തുറമുഖവും ടൂറിസവും പ്രാദേശിക വികസന പദ്ധതികളും ഉള്‍പ്പെടെ നെയ്യാറ്റിന്‍കരയുടെ ഭാവി വികസനപദ്ധതികളുടെ വിശകലനവും ആശങ്കകളും നെയ്യാറ്റിന്‍കര എസ്എന്‍ ആഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാറിന്റെ ഭാഗമായി.
വിഴിഞ്ഞം തുറമുഖം കാരണം കടല്‍ ശോഷിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് ദക്ഷിണേന്ത്യന്‍ സിഎസ്ആര്‍ ഹെഡ് ഡോ. അനില്‍ ബാലകൃഷ്ണന് പറഞ്ഞു. ആധുനിക ചികിത്സാരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ പറഞ്ഞു. വ്യവസായം വരുമ്പോള്‍ നിയമംകൊണ് അതിനെ അടിച്ചമര്‍ത്താന്‍പാടില്ലെന്ന് നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ ഖാന് പറഞ്ഞു.
പ്രളയവും കാലംതെറ്റിച്ച മഴയും കാര്‍ഷികമേഖലയുടെ താളം തെറ്റിക്കുന്നുവെന്ന് കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ വി. സുരേഷ് ബാബു പറഞ്ഞു. കാര്‍ഷിക ഉത്പദാനമേഖലയില്‍ തിരുവനന്തപുരം ഏറെ പിന്നിലാണ്. അവശത അനുഭവിക്കുന്നവരുടെ സമൂഹമായി കൃഷി മാറി. നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന മേഖലയാണിതെന്നും വി. സുരേഷ് ബാബു പറഞ്ഞു.
ടൂറിസം പദ്ധതിയുടെ പറുദീസയാണ് നെയ്യാറ്റിന്‍കരയെന്ന് മെട്രോ മാര്‍ട്ട് എംഡി സിജി നായര്‍ പറഞ്ഞു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായി വിനോദസഞ്ചാരത്തിന് സാധിക്കുന്ന സ്ഥലമാണ് നെയ്യാറ്റിന്‍കരയെന്നും അദ്ദേഹം പറഞ്ഞു. കൈത്തറി മേഖലയ്ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറിവരികയാണ്. ആ രംഗത്തേക്ക് കൂടുതല്‍ പേര് കടുന്നുവരണമെന്നും ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ശോഭാ വിശ്വനാഥ് പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയില്‍ നിരവധി പേര് ആശങ്കകളും പുതിയ ആശയങ്ങളും പങ്കുവച്ചു.
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. സ്വാഗതസംഘം കണ്‍വീനര്‍ മലയിന്‍കീഴ് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ ജലവിഭവ വകുപ്പ് ഡയറക്ടര്‍ ഡോ. സുഭാഷ് ചന്ദ്രബോസ് മോഡറേറ്ററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: