ന്യൂദല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധികുടുംബത്തിന്റെ എന്ത് ചെയ്താലും ആരും തൊടില്ലെന്ന അഹന്ത (ഹ്യുബ്രിസ്) ആണ് തകര്‍ന്നതെന്ന് ബിജെപി നേതാവ് സുബഹ്മണ്യം സ്വാമി. ഇദ്ദേഹമാണ് കഴിഞ്ഞ 10 വര്‍ഷമായി ഈ കേസില്‍ ഗാന്ധി കുടുംബത്തിനെതിരെ നിയമയുദ്ധം നടത്തിയത്.
ഗാന്ധി കുടുംബം ഒന്നു തുമ്മിയാല്‍ പോലും വാര്‍ത്തയാവുന്ന ഈ നാട്ടില്‍ ഇങ്ങിനെയൊരു തട്ടിപ്പ് നടത്തേണ്ട കാര്യം ഗാന്ധി കുടുംബത്തിനുണ്ടോ? എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുബ്രഹ്മണ്യം സ്വാമി നല്കുന്ന ഉത്തരം ഇങ്ങിനെ: “ഇതിന് ഗ്രീക്കില്‍ ഒരു വാക്കുണ്ട്. ഹ്യൂബ്രിസ് (Hubris). അതായത് എന്ത് ചെയ്താലും തങ്ങളെ ആര്‍ക്കും തൊടാന്‍ കഴിയില്ലെന്ന അഹങ്കാരം. ഇന്ദിരാഗാന്ധിയ്ക്ക് ആ അഹങ്കാരമുണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം അവര്‍ തോറ്റു. ഇപ്പോള്‍ സോണിയയുടെ സമയം വന്നിരിക്കുന്നു. നിങ്ങള്‍ ഒരു റോയല്‍ ക്ലാസ്സില്‍ പെട്ട ആളല്ല. മറ്റേതൊരു ഇന്ത്യക്കാരനെയും പോലുള്ള ഒരു ഇന്ത്യക്കാരന് മാത്രമാണ്. “
ഈ കേസില്‍ സോണിയാഗാന്ധിയുടെ വീടും കോണ്‍ഗ്രസ് ഓഫീസുകളും ഇഡി റെയ് ഡ് ചെയ്യണമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഗാന്ധി കുടുംബം ഈ കേസില്‍ മോത്തിലാല്‍ വോറയുടെ പേര് വലിച്ചിഴക്കുന്നത് തികച്ചും ഊഹാപോഹങ്ങള്‍ക്കപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: