Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്ലറ-പാങ്ങോട് സമര സ്മരണയ്‌ക്ക് 84 വയസ്സ്

1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. ഇതില്‍ പങ്കെടുത്തവരായിരുന്നു ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ കല്ലറയിലും പാങ്ങോട്ടുമുള്ള ചന്തകളില്‍ സമരത്തിന് നേതൃത്വം നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 7, 2022, 08:20 pm IST
in Kerala

ഗോപന്‍ ചുള്ളാളം

തിരുവനന്തപുരത്തെ കല്ലറ പാങ്ങോട് സമര സ്മരണയ്‌ക്ക് ശതാഭിഷേക കാലമാണിത്. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നാടിനെ ആവാഹിച്ച കലാപത്തിന് 84 ആണ്ട് തികയുന്നു. 1938 സപ്തംബര്‍ 22 മുതല്‍ 30 വരെയായിരുന്നു കലാപം. കല്ലറയിലും പാങ്ങോട്ടും കര്‍ഷകരുടെ ഭരണം സ്ഥാപിക്കപ്പെട്ടു. 30ന് രാത്രിയില്‍ കുതിരപ്പട്ടാളമെത്തി കലാപം അടിച്ചമര്‍ത്തുന്നതുവരെ അത് നീണ്ടുനിന്നു.

1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ  അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. ഇതില്‍ പങ്കെടുത്തവരായിരുന്നു ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ കല്ലറയിലും പാങ്ങോട്ടുമുള്ള ചന്തകളില്‍ സമരത്തിന് നേതൃത്വം നല്‍കിയത്.

കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള പ്രവേശനച്ചുങ്കം അകാരണമായി വര്‍ധിപ്പിച്ചതിനെതിരെ കൊച്ചപ്പിപിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പന്‍ വൈദ്യന്‍, ചെറുവാളം കൊച്ചുനാരായണന്‍ ആചാരി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ചു. 1938 സപ്തംബര്‍ 22ന് അവര്‍ ചുങ്കപ്പിരിവ് നല്‍കാതെ ചന്തയില്‍ പ്രതിഷേധിച്ചു. പിരിവുകാരെ തല്ലിയോടിച്ചു. 29ന് കൂടുതല്‍ പോലീസെത്തി. കൊച്ചാപ്പിപിള്ളയെ പാങ്ങോട് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചവശനാക്കി. ഇതറിഞ്ഞ് നാട്ടുകാര്‍ പ്രകോപിതരായി. തിരുവനന്തപുരത്തുനിന്നും പാങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകള്‍ നിറച്ചും അടച്ച് പോലീസ് സേനയെ തടഞ്ഞു. പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കല്ലറയിലേക്കെത്തി. റോഡ് ഉപരോധം നീക്കാന്‍ ശ്രമിച്ച കുഞ്ഞുകൃഷ്ണനെന്ന പോലീസുകാരനെ സമരക്കാര്‍ അടിച്ചുകൊന്നു. ഉച്ചയോടെ നാട്ടുകാര്‍ പാങ്ങോട് പോലീസ് ഔട്ട്‌പോ

സ്റ്റിലേക്ക് നാടന്‍തോക്കുകളും പണിയായുധങ്ങളുമായി മാര്‍ച്ച് ചെയ്തു. വെടിവയ്‌പ്പില്‍ സമരനേതാക്കളായ പ്ലാക്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചുനാരായണന്‍ ആചാരിയും മരിച്ചുവീണു. ഓലമേഞ്ഞ പോലീസ് ഔട്ട്‌പോസ്റ്റിന് സമരക്കാര്‍ തീയിട്ടു. വെടിയേറ്റുവീണ സമരനേതാക്കളുടെ മൃതശരീരം അവിടെത്തന്നെ കിടന്നു. രാത്രിയില്‍ ഗോപാലന്‍ എന്ന കര്‍ഷകന്‍ പോലീസ് വേഷത്തിലെത്തി മൃതദേഹങ്ങള്‍ സ്റ്റേഷനുമുന്നില്‍ മറവുചെയ്തു. അടുത്ത ദിവസം കൂടുതല്‍ പോലീസ് എത്തി. കുതിരപ്പട്ടാളം സമരക്കാരെ കുതിരയുടെ കാലില്‍ കെട്ടിവലിച്ചിഴച്ചു. പലരെയും കൊലപ്പെടുത്തി. സമരക്കാരുടെ മൃതദേഹം വീടുകളിലും പുറത്തുംകിടന്ന് പുഴുവരിച്ചു. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമര്‍ത്തി.

സമരസേനാനികളായ കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനെയും 1940 ഡിസംബര്‍ 17നും 18 നുമായി തൂക്കിക്കൊന്നു. മറ്റുള്ളവരെ കഠിനതടവിന് ശിക്ഷിച്ചു.  പോലീസ് വീട് വളഞ്ഞപ്പോള്‍ രാമേലിക്കോണം പദ്മനാഭന്‍ ആത്മാഹുതി ചെയ്തു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കല്‍ ശങ്കരന്‍ മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഗോപാലന്‍, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍പിള്ള, പാറ നാണന്‍ തുടങ്ങിയവരായിരുന്നു സമരനേതാക്കള്‍. ഇന്നും അവരെ നെഞ്ചേറ്റുന്ന ഒരു ജനതയുണ്ടിവിടെ. ഓര്‍മ്മകളിലും സ്വാതന്ത്ര്യവീര്യം തുടിക്കുന്നവര്‍.

Tags: ആസാദി ക അമൃത് മഹോത്സവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.