തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ മഴ തുടരും. അടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദത്തിന് തീവ്രത കൂടിയേക്കുമെന്ന് കാലവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലല്‍ നിലവില്‍ കേരള-ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഈമാസം 10 വരെ മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: