തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ പത്ത് മണിയോടെ തുറക്കും. ഇടുക്കി അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ചെറുതോണി ടൗണില്‍ ആണ്. അവിടെ നിന്ന് തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളിലേക്ക്. അടുത്തത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയില്‍.ഇവിടെവച്ച് പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേരും ഈ വെളളം നേരെ പാംബ്ല അക്കെട്ടിലേക്ക്.അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി,നേര്യമംഗലത്തേക്ക് വെള്ളമെത്തും.
അടുത്തതായി ഭൂതത്താന്‍കെട്ട് അണക്കെട്ടിലേക്കും വെള്ളം എത്തും ഇവിടെവച്ച് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളവും പെരിയാറില്‍ ചേരും. ഒന്നിച്ചൊഴുകി കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക് വെള്ളമെത്തും. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ് പെരിയാര്‍ അറബിക്കടലില്‍ ചേരും
അതിനിടെ ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുന്‍കരുതലുകള്‍ ഏര്‍പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാര്‍ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
അതേസമയം വയനാട് ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ട്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കമായി അടിയന്തര സാഹചര്യത്തെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: