ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹം ലക്ഷ്മി സമേതനായ അനന്തശയന വിഗ്രഹമാണ് രാഷ്ട്രപതിക്ക് സമ്മാനമായി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മന്ത്രിമാരും രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നുണ്ട്.
അതേസമയം സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കെ കെ രാജേഷിന്റെ ഭാര്യയുടെ നിയമനത്തിലാണ് ഇപ്പോള്‍ ഇടപ്പെട്ടിരിക്കുന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് പരാതി ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: