ചാലക്കുടി: റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്‌ക്കു നീങ്ങിയ രണ്ടു സ്ത്രീകള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു. ഒരാൾ മരിച്ചു. വിജയരാഘവപുരം തൊ റാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28)യാണ് മരിച്ചത്. ചെമ്പോത്തുപറമ്പിൽ മുജീബിന്റെ ഭാര്യ ഫൗസിയ (40)യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. ട്രെയിൻ വരുന്നത് കണ്ടു പരിഭ്രമിച്ച് ട്രാക്കിൽ നിന്നും മാറി വശത്തേയ്‌ക്ക് നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. അതിവേഗത്തിൽ പോയ ട്രെയിനിന്റെ കാറ്റ് തട്ടിയാണ് ഇവർ വെള്ളത്തിലേക്ക് വീണതെന്നാണ് നിഗമനം. വീഴ്ചയിൽ ദേവീകൃഷ്ണയുടെ കാലിൽ കമ്പിയോ മരക്കുറ്റിയോ തുളച്ചുകയറിയതാണ് കൂടുതൽ പരുക്കേൽക്കാൻ കാരണം. ദേവീകൃഷ്ണ ചെളിയിൽ താണുപോയെന്ന് നഗരസഭാ കൗൺസിലർ ഷിബു പറഞ്ഞു.
മൂന്നു പേർ ചേർന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതിൽ ഒരാൾ വെള്ളക്കെട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടു. എസ് എച്ച് സി എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദ്രുവനന്ദയാണ് ദേവീകൃഷ്ണയുടെ മകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: